മുട്ടിൽ മരം മുറി: വിവാദ സർക്കുലർ ഇറങ്ങിയത് എങ്ങനെ? ആർക്ക് വേണ്ടി? സർക്കാർ അന്വേഷണത്തിന്

Spread the love

കോഴിക്കോട്∙ വിവാദമായ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഗൗരവമായ അന്വേഷണത്തിലേക്ക്. വ്യാപക മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പശ്ചാത്തലവും അതിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കാൻ വനം, റവന്യു വകുപ്പുകൾ ഒരുമിച്ചുള്ള നീക്കം തുടങ്ങി.

 

മുട്ടിൽ മരം മുറി കേസ് കോടതിയിലും ഗൗരവമായി വാദിക്കുന്നതിന്റെ പിന്നാലെയാണ് പഴയ ഉത്തരവുകളുടെ പിന്നാമ്പുറവും ചികയാൻ സർക്കാർ തീരുമാനിക്കുന്നത്. ചീഫ് സെക്രട്ടറിയായി വിരമിച്ച അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ . ജയതിലകിന്റെ പങ്ക് അന്വേഷിക്കണമെന്ന് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആവശ്യപ്പെട്ടിരുന്നു.

 

2020 ഒക്ടോബറിലെ വിവാദ റവന്യു ഉത്തരവിനെ തുടർന്നാണ് മുട്ടിൽ ഉൾപ്പെടെ കേരളത്തിലെ വനഭൂമിയിൽനിന്ന് വ്യാപകമായി സംരക്ഷിത വൃക്ഷങ്ങളായ തേക്കും ഈട്ടിയും വെട്ടിയിറക്കിയത്. വയനാട് മേപ്പാടി റേഞ്ചിലെ 14 കോടിയുടെ മരം വെട്ടിക്കടത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ. 36 കേസുകളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സഹോദരങ്ങളെ ഉൾപ്പെടെ പ്രതികളാക്കി കുറ്റപത്രം നൽകിയിട്ടുണ്ട്. വനം വകുപ്പും കഴിഞ്ഞ ദിവസം ആദ്യ കേസിൽ കുറ്റപത്രം നൽകി.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    കള്ളനെന്ന് കരുതി നാട്ടുകാർ കെട്ടിയിട്ടു;പൊലീസ് കരുതലിൽ ജാർഖണ്ഡ് സ്വദേശിക്ക് പുതുജീവിതം

    Spread the love

    Spread the love​കാസർകോട്: മാനസികാസ്വാസ്ഥ്യം മൂലം നാടുവിട്ട് വർഷങ്ങളോളം തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയായ യുവാവിന് കാസർകോട് പൊലീസിന്റെയും ജീവകാരുണ്യ പ്രവർത്തകരുടെയും ഇടപെടലിൽ പുതുജീവിതം. ചിറ്റാരിക്കൽ പൊലീസിന്റെയും അമ്പലത്തറ സ്നേഹസദനത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് വർഷങ്ങൾക്ക് ശേഷം യുവാവ് സ്വന്തം കുടുംബത്തോടൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *