അശ്ലീല ചാറ്റ്, ഭീഷണി; കുടുങ്ങിയവരിൽ പൊലീസും രാഷ്ട്രീയ പ്രമുഖരും, അമ്മയെ പൊള്ളിച്ച ‘അശ്വതി അച്ചു’ സ്ഥിരം കുറ്റവാളി‌

Spread the love

കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി സമൂഹമാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തിയ തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉൾ‍പ്പെടെ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്.

 

മറ്റു പെൺകുട്ടികളുടെ മുഖ ചിത്രം ഉപയോഗിച്ചും പല പേരുകളിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചും തട്ടിപ്പിന്റെ വിവിധരീതികൾ അശ്വതി പരീക്ഷിച്ചു. പലരും അതിൽ വീണു. പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഓർത്ത് ആരും പുറത്തുപറഞ്ഞില്ല. ഒടുവിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന 68കാരന്റെ പരാതിയിൽ 2023ൽ അശ്വതിക്ക് പിടിവീണു. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങി. സ്വത്ത് തർക്കത്തെത്തുടർന്ന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന് പരാതിയിൽ ചടയമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അശ്വതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ജീവനക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.   ഇടിമിന്നലിൽ ഓഫീസിന്റെ സ്വിച്ച് ബോർഡ്…

    വീട് വിടും മുൻപ് മുടിവെട്ടി രൂപം മാറ്റി‌‌, ട്രെയിൻ കയറിയില്ലെന്ന് ഉറപ്പിച്ച് പൊലീസ്; അബ്രഹാം എവിടെ? ദുരൂഹതയേറുന്നു

    Spread the love

    Spread the loveകൊല്ലം∙ 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *