അടുക്കളയിലെ സ്റ്റൂളിൽ കയറി ബാഗിൽ കയ്യിട്ടു; പിന്നാലെ നാലു വയസ്സുകാരന് ദാരുണാന്ത്യം! അമ്മ അറസ്റ്റിൽ

Spread the love

ഫ്ലോറിഡ∙ ഫ്ലോറിഡയിൽ അമ്മയുടെ ഹാൻഡ്‌ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. കുട്ടിയുടെ അമ്മയായ 29 വയസ്സുകാരി ഡയമണ്ട് ഫിലിപ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 23-ന് 10,000 ഡോളർ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവരുടെ അടുത്ത കോടതി വിചാരണ നവംബർ 6-ന് നടക്കും. അടുക്കളയിലെ സ്റ്റൂളിൽ കയറി കൗണ്ടറിൽ വച്ചിരുന്ന അമ്മയുടെ ബാഗിൽ നിന്ന് 380 കാലിബർ സ്മിത്ത് & വെസ്സൺ പിസ്റ്റൾ എടുത്ത കുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

 

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന രീതിയിൽ തോക്ക് സുരക്ഷിതമല്ലാതെ സൂക്ഷിച്ചതിന് ഡയമണ്ട് ഫിലിപ്സിനെതിരെ കുറ്റകരമായ അശ്രദ്ധയ്ക്ക് പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണത്തിൽ, തോക്ക് ഹോൾസ്റ്റർ ഇല്ലാതെയും സുരക്ഷിതമാക്കാതെയുമാണ് ബാഗിനുള്ളിൽ വച്ചിരുന്നതെന്ന് കണ്ടെത്തി. കുട്ടികളുടെ സുരക്ഷയ്ക്കായി തോക്കുകൾ എപ്പോഴും സുരക്ഷിതമായി ലോക്ക് ചെയ്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.

  • Related Posts

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *