പ്രവാസി കുടുംബ ബജറ്റ് ഇനി താളം തെറ്റില്ല! ഒമാനിൽ ഈ ഉൽപന്നങ്ങൾക്ക് 0% വാറ്റ്; ചെലവ് കുറയ്ക്കാന്‍ നിര്‍ണായക നീക്കം

Spread the love

മസ്‌കത്ത്∙ ഭക്ഷ്യവസ്തുക്കളുടെയും ആരോഗ്യ മേഖലയുടെയും ചെലവ് കുറയ്ക്കുന്ന നിര്‍ണായക നീക്കവുമായി ഒമാന്‍. ഭക്ഷ്യവസ്തുക്കള്‍, മനുഷ്യര്‍ക്കുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വെറ്ററിനറി മരുന്നുകള്‍ ഉള്‍പ്പെടെ 1,546 ഇനങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 0% വാറ്റ് പ്രാബല്യത്തില്‍ വരും. ടാക്‌സ് അതോറിറ്റിയുടെ മൂന്ന് പുതിയ തീരുമാനങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ 807 ഇനങ്ങള്‍ പുതിയ 0% വാറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

കന്നുകാലി, കോഴി, ബീഫ്, ആട്ടിറച്ചി, ചെമ്മരിയാട്, ഒട്ടകമാംസം, മത്സ്യം, കടല്‍വിഭവങ്ങള്‍, പാലുല്‍പന്നങ്ങള്‍ എന്നിവയ്‌ക്കൊപ്പം മൃഗത്തീറ്റയും വിവിധ ഉപ്പ് ഉല്‍പന്നങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. മനുഷ്യര്‍ക്കുള്ള മരുന്നുകളും മെഡിക്കല്‍ സാമഗ്രികളുമായി 677 ഇനങ്ങള്‍ക്കാണ് വാറ്റ് ഒഴിവാക്കിയത്. മരുന്നുകള്‍, ഹെര്‍ബല്‍ മരുന്നുകള്‍, ബയോളജിക്കല്‍ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ആവശ്യത്തിനുള്ള ഭക്ഷണം, വിറ്റാമിനുകള്‍, ഹോര്‍മോണുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ലബോറട്ടറിഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍, ഡെന്റല്‍ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

വെറ്ററിനറി മേഖലയിലെ 62 ഇനങ്ങള്‍ക്കും 0% വാറ്റ് ബാധകമാകും. വാക്‌സിനുകള്‍, സീറം, ബയോളജിക്കല്‍ ഉല്‍പന്നങ്ങള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിനുകള്‍, ഹോര്‍മോണുകള്‍, വെറ്ററിനറി മരുന്നുകള്‍, പരിശോധനാചികിത്സാ ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും പട്ടികയിലുള്ളത്. ജീവിതച്ചെലവും ആരോഗ്യപരിചരണ ചെലവും കുറയ്ക്കുന്നതിനും കൃഷി, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് പുതിയ ഇളവ് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബ ബജറ്റിന് ഏറെ ആശ്വാസമാകുന്നതാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *