താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു; വാഹനനിര അടിവാരവും ലക്കിടിയും കടന്നു

Spread the love

 

 

താമരശ്ശേരി ചുരം ആറാം വളവിൽ പുലർച്ചെയുണ്ടായ തടസ്സം നീക്കിയിട്ടും ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു. സമയം 8:40 കഴിഞ്ഞിട്ടും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടില്ല. ചുരം കയറാനുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം എത്താറായിട്ടുണ്ട്, ചുരം ഇറങ്ങാനുള്ള വാഹനനിര ലക്കിടി കവാടം വരെയും കിലോമീറ്ററുകളോളം നീണ്ടുകിടക്കുകയാണ്. വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളായി പെരുവഴിയിൽ കുടുങ്ങിക്കിടക്കുന്നത്.

 

രോഗികളുമായി പോകുന്ന ആംബുലൻസുകൾ, ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. റോഡിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിലും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ബാഹുല്യവും, ചില ചെറുവാഹനങ്ങൾ വരിതെറ്റിച്ച് മറികടക്കാൻ ശ്രമിക്കുന്നതുമാണ് കുരുക്ക് ഇത്രയധികം വഷളാക്കുന്നത്. ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്നും, റോഡിലുള്ളവർ പൂർണ്ണമായും വരിപാലിച്ച് (ലൈൻ ട്രാഫിക്) വാഹനങ്ങൾ മുന്നോട്ട് എടുക്കണമെന്നും നിർദേശമുണ്

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *