മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലുയരുന്നു, ആശുപത്രിയും വ്യാപാരകേന്ദ്രവും

Spread the love

കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ വ്യാപാരകേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോൺക്രീറ്റ്, പെയിന്റിങ് ജോലികളാണ് ഇനി അവശേഷിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണവും വേഗത്തിൽ നീങ്ങുന്നു. പുതുവത്സരത്തിനു മുൻപായി ഇവ രണ്ടിന്റെയും നിർമാണം പൂർത്തിയാകുമെന്നു ടൗൺഷിപ്പ് അധികൃതർ അറിയിച്ചു. ടൗൺഷിപ്പിൽ വിഭാവനം ചെയ്തിരിക്കുന്ന സ്കൂൾ, പരേഡ് ഗ്രൗണ്ട് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കില്ല.

 

ആദ്യ പരിഗണന വീടുകൾക്കാണെന്നും ഒക്ടോബറോടെ ടൗൺഷിപ്പിലെ എല്ലാ വീടുകളും പൂർത്തീകരിക്കുമെന്നും അധികൃതർ പറയുന്നു. നിലവിൽ ക്ലസ്റ്റർ അഞ്ചിലെ വീടുകളുടെ പണിയാണ് പൂർത്തിയാക്കുന്നത്. വിവിധ ക്ലസ്റ്ററുകളിലായി 157 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിൽ 149 ഗുണഭോക്താക്കളുണ്ട്. സർക്കാർ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ കൈമാറാനായി 8 വീടുകൾ അധികം കൂടി നിർമിക്കുന്നു.നിലവിൽ പെട്ടെന്ന് കൈമാറേണ്ട 149 വീടുകളുടെ പെയ്ന്റിങ് പണിയാണ് പുരോഗമിക്കുന്നത്. ഒക്ടോബർ 31 ഓടെ ഇത് പൂർത്തീകരിക്കും. നവംബറോടെ നറുക്കെടുപ്പ് നടത്തി വീടുകൾ കൈമാറാനാകുമെന്നാണു പ്രതീക്ഷ.

  • Related Posts

    നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം; മരിച്ചവരിൽ വയനാട് സ്വദേശിനിയും

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21),…

    നിസാർ വയനാട് മെഗാഷോ നവംബർ 20ന്

    Spread the love

    Spread the love      വയനാട്ടുകാരുടെ പ്രിയപ്പെട്ട ഗായകൻ നിസാർ വയനാടിന്റെ ഓർമ്മകൾ വീണ്ടും സംഗീത സാന്ദ്രമാകുന്നു… അകാലത്തിൽ പൊലിഞ്ഞുപോയ ആ കലാകാരന്റെ കുടുംബത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ, സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ’ നവംബർ…

    Leave a Reply

    Your email address will not be published. Required fields are marked *