സൈനികനും പൊലീസ് ഉദ്യോഗസ്ഥനും ട്രെയിനിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ചു; ഇരുവർക്കും പരുക്ക്

Spread the love

കോട്ടയം ∙ ട്രെയിനിനുള്ളിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ച് സൈനികനും പൊലീസ് ഉദ്യോഗസ്ഥനും. 26ന് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇരുവർക്കും പരുക്കുണ്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ല. വൈകിട്ട് മൂന്നരയോടെ കേരള എക്സ്പ്രസിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കുടുംബവും ചങ്ങനാശേരിയിൽനിന്നാണ് ട്രെയിനിൽ കയറിയത്.

 

ആലപ്പുഴ ചെന്നിത്തല സ്വദേശിയായ സൈനികനുമായി ഇതിനിടെ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടി പൊട്ടി. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി അടി തുടർന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തും കുട്ടിക്കും പരുക്കേറ്റു. സൈനികന്റെ ചെവിക്കും ഗുരുതര പരുക്കുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    “പരീക്ഷാ തട്ടിപ്പ്”, പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

    Spread the love

    Spread the loveതിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി…

    ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( ഞായറാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.   ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *