അമ്മയുടെ മരണവിവരം അറിയിച്ച് വന്ന കത്തിലെ മേൽവിലാസം, നാട്ടിലേക്കു വിളിച്ച ഫോൺ കോൾ; കൊലക്കേസിൽ 19 വർഷത്തിനു ശേഷം പ്രതി വലയിൽ

Spread the love

മലപ്പുറം ∙ അമ്മയുടെ മരണവിവരം അറിയിക്കാനായി വന്ന കത്തിലെ മേൽവിലാസം, ടെലിഫോൺ ബൂത്തിൽനിന്ന് നാട്ടിലേക്കു വിളിച്ച ഫോൺ കോൾ. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് പെരിന്തൽമണ്ണയിലെ അക്ബർ മരമിൽ മാനേജരെ കൊലപ്പെടുത്തിയ കേസിലെ ബിഹാർ സ്വദേശിയായ പ്രതിയെ 19 വർഷത്തിനു ശേഷം വലയിലാക്കിയത്. അസം–അരുണാചൽ പ്രദേശ് അതിർത്തിക്കടുത്ത് ദാമോജി ജില്ലയിലെ ഗോഗമുഖിലെ അരി മില്ലിൽ നിന്നു പിടികൂടിയ പ്രതിയെ ദിവസങ്ങൾ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ ഇന്നലെ മലപ്പുറത്തെത്തിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതി ദിലീപ് രജകിനെ (65) റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി സനീചർ ബേട്ടയ്ക്കായി അന്വേഷണം തുടരും. ഇയാൾ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗ്രാമത്തിലുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

 

2007 ഡിസംബറിലായിരുന്നു പെരിന്തൽമണ്ണയെ നടുക്കിയ കൊലപാതകം. പെരിന്തൽമണ്ണ ഊട്ടി റോഡിലെ മരമിൽ പെരുന്നാൾ അവധിക്കായി അടച്ച സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. മിൽ അവധിയായതിനാൽ ബിഹാർ സ്വദേശികളായ 2 തൊഴിലാളികളും മാനേജർ വടകര സ്വദേശി ബാലകൃഷ്ണനും ഒഴികെയുള്ളവർ നാട്ടിലേക്കു പോയി. ഇതിനിടെ, മില്ലിനു സമീപത്തെ ബാങ്ക് ശാഖയിൽ കവർച്ചശ്രമം നടന്നു. കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അവധി കഴിഞ്ഞ് മിൽ പ്രവർത്തനം തുടങ്ങി. രണ്ടു തൊഴിലാളികളെയും മാനേജരെയും കാണാനില്ലെന്ന് അപ്പോഴാണ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മില്ലിനുള്ളിൽ കൂട്ടിയ അറക്കപ്പൊടിക്കുള്ളിൽ ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശികളായ തൊഴിലാളികൾ സ്ഥലം വിട്ടിരുന്നു.

 

വഴി കാട്ടിയത് ഏജന്റ്

ബിഹാർ സ്വദേശിയായ മാമൂസ് അലിയെന്ന ഏജന്റ് വഴിയാണ് രണ്ടു പേരും കേരളത്തിൽ ജോലിക്കെത്തിയത്. ഇദ്ദേഹം തുടക്കം മുതൽ അന്വേഷണത്തോട് സഹകരിച്ചിരുന്നു. ഇതിനിടെ, ദിലീപ് രജകിന്റെ അമ്മയുടെ മരണവിവരം അറിയിച്ച് അക്കാലത്ത് വന്ന കത്തിലെ മേൽവിലാസം പൊലീസിനു തുമ്പായി. മില്ലിനു സമീപത്തെ ടെലിഫോൺ ബൂത്തിൽനിന്ന് വിളിച്ചിരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചു. ഇതുമായി ബന്ധപ്പെട്ട് പലഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ബിഹാറിലെ സ്വന്തം ഗ്രാമത്തിൽ ഇവരില്ലെന്ന് പൊലീസിന് ഇതിനകം വ്യക്തമായിരുന്നു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *