ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്; ലില്ലിക്കുട്ടിക്ക് ഉടൻ നോട്ടിസ് നൽകും

Spread the love

കൽപറ്റ ∙ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനുവദനീയമായ അളവിലമധികം മദ്യം കണ്ടെടുത്ത സംഭവത്തിൽ ഭാര്യാ മാതാവ് ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാൻ എക്സൈസ്. ഇതിനായി ലില്ലിക്കുട്ടിക്ക് ഉടൻ നോട്ടിസ് നൽകാനാണ് എക്സൈസ് ഒരുങ്ങുന്നത്. ജപ്തിയിൽ ആയ വീട് ലില്ലിക്കുട്ടി വാങ്ങിയെന്നാണ് എക്സൈസ് കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ അവകാശവാദം. ഉടമസ്ഥാവകാശം സംബന്ധിച്ച് ലില്ലിക്കുട്ടിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാനാണ് എക്സൈസ് നീക്കം.

 

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനിടെയാണ് വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനുവദനീയമായ അളവിലും കൂടുതൽ മദ്യം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നാലു ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ആന്റോയ്ക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റയിലെ വീട് തന്റെ പേരിൽ അല്ലെന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ വാദിച്ചത്. 2022 ൽ ജപ്തി ചെയ്തു പോയ വീട് ലില്ലിക്കുട്ടി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് എന്നായിരുന്നു ആന്റോയുടെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചത്. രണ്ടുകോടി പതിനായിരം രൂപയ്ക്കാണ് ലില്ലിക്കുട്ടി ഇത് ജപ്തിയിൽ വാങ്ങിയത് എന്നായിരുന്നു വാദം. എന്നാൽ എക്സൈസ് വാദം മുഖവിലയ്ക്കെടുത്തിരുന്നില്ല. 2026 മാർച്ച് മാസത്തിലും ഈ കെട്ടിടത്തിന്റെ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് പ്രോസിക്യൂഷനും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

മാർച്ച് 18ന് മുട്ടിൽ പഞ്ചായത്തിൽ വീടിനു നികുതിയായി 8068 രൂപ അടച്ചതിന്റെ രേഖയാണ് എക്സൈസ് കോടതിയിൽ ഹാജരാക്കിയത്. ആന്റോയെ അറസ്റ്റ് ചെയ്ത സെപ്റ്റംബർ 17ന് മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടെ പേരിലാണെന്നു വ്യക്തമായിരുന്നു. റവന്യു രേഖകൾ പ്രകാരം വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയും ആന്റോ അഗസ്റ്റിനാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്തു.

 

2022ൽ എസ്ബിഐ ജപ്തി ചെയ്തതിനുശേഷം ആന്റോയുടെ വീട് ലില്ലിക്കുട്ടി എന്നൊരാൾ വാങ്ങിയെന്നതിന്റെ സർട്ടിഫിക്കറ്റ് മാത്രമേ പ്രതിഭാഗത്തിനു ഹാജരാക്കാനായുള്ളൂ. ഉടമസ്ഥാവകാശം റജിസ്റ്റർ ചെയ്തു നൽകിയതിന്റെ ആധാരം ഹാജരാക്കിയില്ല. സെയിൽ ലെറ്റർ ആധികാരിക രേഖയല്ലെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തി. ഇതിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് ലില്ലിക്കുട്ടിക്ക് നോട്ടിസ് നൽകി മൊഴിയെടുക്കാൻ എക്സൈസ് ഒരുങ്ങുന്നത്. വീട്ടിൽ ആന്റോയും ബന്ധുക്കളും നടത്തിയ ആഘോഷങ്ങളുടെയും വിരുന്നു സൽക്കാരത്തിന്റെയും ഡിജിറ്റൽ തെളിവുകളും നേരത്തെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

 

വീട്ടിൽനിന്ന് 43 ലീറ്ററിലധികം വിദേശ നിർമിത വിദേശമദ്യവും 4.8 ലീറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലീറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലീറ്റർ മിലിട്ടറി മദ്യം ഉൾപ്പെടെ ഏകദേശം 67 ലീറ്ററോളം മദ്യവും വൈനുമാണ് എക്സൈസ് പിടിച്ചെടുത്തത്. അബ്കാരി ആക്ടിലെ 55(ഐ), 55(എ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *