33 വർഷത്തെ പ്രവാസം; താമസസ്ഥലത്ത് വച്ച് മലയാളി കുഴഞ്ഞുവീണ് മരിച്ചു

Spread the love

റിയാദ്∙ റിയാദിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനായ നാരായണൻ എന്ന മണി (57) യാണ് താമസസ്ഥലത്ത് വച്ച് മരിച്ചത്.

 

കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

 

രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും, ആംബുലൻസ് എത്തിഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്. ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ ( എം.ബി.ബി.എസ് വിദ്യാർഥിനി- അസർബൈജാൻ.), മാനവ് നാരായണൻ.

  • Related Posts

    റിയാദ് വിമാനത്താവളത്തിൽ ആക്രമണം: കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ…

    ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി

    Spread the love

    Spread the loveനാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *