കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 28 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്.
ടെക്‌നിക്കൽ അസിസ്റ്റന്റ് : 16 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത:
ഇലക്ട്രോണിക്‌സ് / ഐ.ടി / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 3 വർഷ ഡിപ്ലോമ (ഫുൾടൈം റെഗുലർ കോഴ്‌സ്) അല്ലെങ്കിൽ അതിന് മുകളിലുള്ള യോഗ്യത.
സർക്കാർ വകുപ്പുകൾ / കോടതികൾ / പബ്ലിക് സെക്ടർ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഐ.ടി ടെക്‌നിക്കൽ സപ്പോർട്ട് വിഭാഗത്തിൽ ഫുൾടൈം ഓൺസൈറ്റ് ടെക് സപ്പോർട്ടായോ സമാനമായ നിലയിലോ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, നെറ്റ്‌വർക്കിങ് സപ്പോർട്ട്, ടെക്‌നിക്കൽ ട്രബിൾഷൂട്ടിംഗ് എന്നിവയിൽ പരിചയം.
ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കിൽ ജുഡീഷ്യറിയിലെ ഇ-ഇനിഷ്യേറ്റീവുകളുമായി ബന്ധപ്പെട്ട സമാന പദ്ധതികളിൽ ടെക്‌നിക്കൽ സപ്പോർട്ടായി കുറഞ്ഞത് 6 മാസത്തെ പരിചയം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): 12 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ്‌വെയർ / ഇലക്ട്രോണിക്‌സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ബിരുദം (ഫുൾടൈം റെഗുലർ കോഴ്‌സ്)
പ്രശസ്ത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എൻട്രി ഓപ്പറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തുല്യ യോഗ്യത.
സർക്കാർ വകുപ്പുകൾ / കോടതികൾ / പബ്ലിക് സെക്ടർ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഇ-സേവ കേന്ദ്രം മാനേജ്മെന്റ്, ഐ.സി.ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട അനുഭവം ആവശ്യമാണ്.
ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കിൽ സമാനമായ പദ്ധതികളിൽ കോടതികളിൽ കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം.
വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഐ.സി.ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, ഇ-സേവ കേന്ദ്രം മാനേജ്മെന്റ് എന്നിവയിൽ പരിചയം ഉള്ളവർക്ക് മുൻഗണന.
നിയമനം ലഭിക്കുന്നവർക്ക് 22,240 മുതൽ 30,000 വരെ ശമ്പളം ലഭിക്കാം. 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് എഴുത്തുപരീക്ഷ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് https://highcourt.kerala.gov.in/ സന്ദർശിക്കുക.






