പിതൃത്വത്തെപ്പറ്റി സംശയം; കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കി കൊന്നത് അമ്മ

Spread the love

കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ സഹോദരങ്ങളായ കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും അമ്മ നിവേദ്യയാണ് കൊന്നതെന്നും പൊലീസ്. നിവേദ്യ കുറ്റം സമ്മതിച്ചെന്നും ഭാവിജീവിതത്തിനു കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്നു പറഞ്ഞെന്നും ഡിവൈഎസ്പി എസ്. ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യവും സമീപമുണ്ടായിരുന്ന ഇളയ കുട്ടിയെ രണ്ടാമതും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളത്തൊട്ടിയിൽ കുട്ടികളെ കണ്ടെത്തിയ ഉടൻ നാട്ടുകാർ പാലക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്. സംഭവം നടക്കുമ്പോൾ കുട്ടികളുട‌െ പിതാവ് ജോൺ കുമാർ ജോലിസ്ഥലത്തായിരുന്നു.

 

ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാ‌ട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നിവേദ്യയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവസമയത്ത് താൻ വിറകു ശേഖരിക്കാൻ പോയിരുന്നെന്നാണ് നിവേദ്യ ആദ്യം നാട്ടുകാരോടു പറഞ്ഞത്.

 

‘‘നിവേദ്യ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നു സമീപവാസികൾ പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ നിവേദ്യ കുറ്റം സമ്മതിച്ചെന്നും നാട്ടുകാരാണ് അറിയിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചു. അവർക്കു മാനസികാസ്വാസ്ഥ്യമുള്ളതായി ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല’’ – കൊഴിഞ്ഞാമ്പാറ എസ്എച്ച്ഒ  പറഞ്ഞു.

 

നിവേദ്യയാണു കൊന്നതെന്നു തന്നോടു സമ്മതിച്ചെന്ന് ജോൺ കുമാറിന്റെ അമ്മാവൻ സെൽവം പറഞ്ഞു. ‘‘ഞാൻ നിവേദ്യയെ മാറ്റിനിർത്തി സ്വകാര്യമായി ചോദിച്ചപ്പോഴാണ് കുട്ടികളെ കൊന്നതു താനാണെന്ന് അവൾ സമ്മതിച്ചത്. ആദ്യം ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും കൂടുതൽ ചോദിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. കുട്ടികളുടെ പിതൃത്വത്തെപ്പറ്റിയുണ്ടായ ചർച്ചയാണ് അവൾ കാരണമായി പറഞ്ഞത്. കുട്ടികൾ മരിച്ചാൽ പിന്നെ ആരും അവരുടെ പിതൃത്വത്തെപ്പറ്റി ചോദിക്കില്ലെന്നും അതുകൊണ്ടാണെന്നു കൊന്നതെന്നുമാണ് നിവേദ്യ പറഞ്ഞത്.’’ – സെൽവം  പറഞ്ഞു. നിവേദ്യ കുറ്റമേറ്റ വിവരം സെൽവം പൊലീസിനെ അറിയിച്ചു. നാട്ടുകാർ നിവേദ്യയെ ആക്രമിക്കാതിരിക്കാൻ അവളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസിനോട് അഭ്യർഥിച്ചെന്നും സെൽവം പറഞ്ഞു.

ജോൺ കുമാറിനൊപ്പം ജോലി ചെയ്യുന്ന ജോൺ ബോസ്ക പറഞ്ഞത്, നേരിയ പനി ഉണ്ടായിരുന്നതിനാൽ കുട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിൽ പോയിരുന്നില്ലെന്നും അവരെ കുളിമുറിയിൽ കളിക്കാൻ വിടരുതെന്ന് ജോൺ കുമാർ നിവേദ്യയോടു പറഞ്ഞിരുന്നെന്നുമാണ്.

 

‘‘കുളിമുറിയിലെ വെള്ളത്തൊട്ടിക്ക് ഏകദേശം രണ്ടടി വീതം ഉയരവും വീതിയും മൂന്നടി നീളവുമുണ്ടായിരുന്നു. കുട്ടികൾക്ക് അതിൽനിന്ന് എളുപ്പം പുറത്തേക്കു ചാടാം. ഞായറാഴ്ച അവർ അതിൽ കളിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് കുട്ടികൾക്കു സുഖമില്ലാത്തതിനാൽ കുളിമുറിയിൽ കളിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് നിവേദ്യ കുമാറിന്റെ സഹോദരനെ വിളിച്ച് കുട്ടികൾക്ക് അപകടം പറ്റിയെന്നു പറഞ്ഞത്.’’– ബോസ്ക പറഞ്ഞു. നിവേദ്യയുടെ വീടിന്റെ ഏകദേശം 100 മീറ്റർ അകലെയാണ് ബോസ്ക അടക്കമുള്ള അയൽവാസികളുടെ വീടുകൾ. സംഭവസമയത്ത് കുട്ടികളുടെ നിലവിളിയോ അസ്വാഭാവിക ശബ്ദങ്ങളോ കേട്ടില്ലെന്ന് അയൽവാസികൾ പറയുന്നു.

 

  • Related Posts

    ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

    Spread the love

    Spread the loveപാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ…

    വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി

    Spread the love

    Spread the loveഎയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും…

    Leave a Reply

    Your email address will not be published. Required fields are marked *