എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ

Spread the love

കണ്ണൂർ ∙ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാരായ മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ സി.പി, സിദ്ധാർഥ് (31) എന്നിവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

 

എക്സൈസ് കമ്മിഷണർ സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു റെയ്ഡ‍്. ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവിൽ നിന്നാണെന്നാണ് ഇവരുടെ മൊഴി.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *