48,000 റേഷൻ കാർഡുകൾ നാളെ മുതൽ മരവിപ്പിച്ചേക്കും? എതിർപ്പ് അറിയിക്കാൻ കേരളം

Spread the love

തിരുവനന്തപുരം ∙ 6 മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത 48,000 കാർഡുകൾ സംസ്ഥാനത്ത് നാളെ മുതൽ മരവിപ്പിച്ചേക്കുമെന്ന് ആശങ്ക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡേനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട് പിഡിഎസ്) നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കാർഡിലെ മുഴുവൻ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ ബയോ മെട്രിക് ഇ കെവൈസി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും. ഈ നീക്കത്തെ എതിർത്ത് കേന്ദ്രത്തിനു കത്തയയ്ക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

 

മുൻഗണനാ കാർഡുകളായ മഞ്ഞയും പിങ്കും റദ്ദാക്കപ്പെട്ടാൽ, കേന്ദ്രവിഹിതത്തിൽ ആനുപാതികമായി കുറവുണ്ടാകുമെന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. കാർഡുടമകളുടെ മുഴുവൻ വിവരങ്ങളും സ്മാർട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിനു കൈമാറിയിരുന്നു.

 

മുൻഗണനാ വിഭാഗത്തിലെ 5370 മഞ്ഞ, 38,909 പിങ്ക് കാർഡുടമകൾ റേഷൻ വാങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ സൗജന്യമായി റേഷൻ നൽകുന്ന ഈ 2 വിഭാഗം കാർഡിലുമായി 66,701 ഗുണഭോക്താക്കളുണ്ട്. ഇതു കൂടാതെ മുൻഗണനയിതര വിഭാഗത്തിലെ നാലായിരത്തോളം നീല, വെള്ള കാർഡ് ഉടമകളും 6 മാസത്തിലേറെയായി റേഷൻ വാങ്ങുന്നില്ലെന്നാണു കണക്ക്. എന്നാൽ, ഈ കാർഡുകൾ റദ്ദായാലും വിഹിതം കുറയില്ല. രാജ്യമാകെ 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ കാർഡ് മരവിപ്പിച്ചേക്കുമെന്നാണു സൂചന.

  • Related Posts

    മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം

    Spread the love

    Spread the loveകോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.   മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ…

    സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങളുമായി 27 മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

    Spread the love

    Spread the love  തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് (Kerala Private Bus Strike). ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം…

    Leave a Reply

    Your email address will not be published. Required fields are marked *