മദ്യപിച്ച് വാഹനമോടിക്കൽ: യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും

Spread the love

കോഴിക്കോട് ∙ മദ്യപിച്ച് വാഹനം ഓടിച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ച യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന് നടക്കാവ് പൊലീസ് ഉടൻ റിപ്പോർട്ട് കൈമാറും.

 

പൊതുറോഡുകളിലെ അശ്രദ്ധമായ വാഹനമോടിക്കലും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നിയമവകുപ്പുകളായ ഭാരതീയ ന്യായ സംഹിതയിലെ 281, 125 (എ) വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ സെ‌ക്‌ഷൻ 185 പ്രകാരം മദ്യത്തിന്റെ സ്വാധീനത്തിൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുമാണ് അശ്വന്തിനെതിരെ ചുമത്തിയത്. ഇതിൽ 185 പ്രകാരമുള്ള കുറ്റത്തിലാണ് അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള റിപ്പോർട്ട് മോട്ടർ വാഹന വകുപ്പിന് കൈമാറുക.

 

മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്ന കേസുകളിൽ നിലവിൽ ജാമ്യം ലഭിക്കാറുണ്ടെങ്കിലും ഇതിൽ ജാമ്യം ഉൾപ്പെടെ ഒഴിവാക്കാനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ. ഇതിനായി ‘കേരള റോഡ് സുരക്ഷാ മിഷൻ’ ഉടൻ തുടങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ചെയർമാനും ഗതാഗത മന്ത്രി വൈസ് ചെയർമാനും മറ്റ് 7 മന്ത്രിമാർ അംഗങ്ങളായുളള ഉന്നതതല സമിതി കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു.

 

തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനു സമീപം അശ്വന്ത് ഓടിച്ച വാഹനം മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അശ്വന്തിനെ വാഹനത്തിനു പുറത്തിറക്കിയത്. തുടർനടപടികൾ പൂർത്തിയാക്കി അർധരാത്രിക്കു ശേഷമാണ് പൊലീസ് എഫ്ഐആർ ഇട്ട് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ അശ്വന്തിനെ വിട്ടയയ്ക്കുകയായിരുന്നു. തുടർപരിശോധനയിൽ വാഹനത്തിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും ഒരു എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *