സ്കൂൾ ബസിനു നേരെ കാട്ടുപോത്ത്; 2 കുട്ടികൾക്ക് പരുക്ക്, കുത്തേറ്റ് ബസിന്റെ ഗ്ലാസുകൾ തകർന്നു

Spread the love

മാനന്തവാടി ∙ പിലാക്കാവ് പഞ്ചാരക്കൊല്ലയിൽ സ്കൂൾ ബസിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം. തലപ്പുഴ ചിറക്കരയിൽ തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്താണ് പെട്ടെന്ന് റോഡിൽ ഇറങ്ങി സ്കൂൾ ബസിനു നേരെ പാഞ്ഞടുത്തത്. കാട്ടുപോത്തിന്റെ കുത്തേറ്റ് ബസിന്റെ വശത്തുള്ള ഗ്ലാസുകൾ തകർന്നു. ഈ ഭാഗത്തുള്ള കമ്പികൾ വളഞ്ഞ നിലയിലാണുള്ളത്. ആക്രമണത്തിൽ ബസിൽ ഉണ്ടായിരുന്ന രണ്ടു വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

 

കണിയാരം സെന്റ് ജോസഫ് ടിടിഎയുടെ ബസിനു നേരെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം; മരിച്ചവരിൽ വയനാട് സ്വദേശിനിയും

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21),…

    നിസാർ വയനാട് മെഗാഷോ നവംബർ 20ന്

    Spread the love

    Spread the love      വയനാട്ടുകാരുടെ പ്രിയപ്പെട്ട ഗായകൻ നിസാർ വയനാടിന്റെ ഓർമ്മകൾ വീണ്ടും സംഗീത സാന്ദ്രമാകുന്നു… അകാലത്തിൽ പൊലിഞ്ഞുപോയ ആ കലാകാരന്റെ കുടുംബത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ, സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ’ നവംബർ…

    Leave a Reply

    Your email address will not be published. Required fields are marked *