പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Spread the love

 

 

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മലപ്പുറം, വേങ്ങാട്, മൂര്‍ഖനാട്, മമ്മാറന്‍ വീട്ടില്‍, എം. ജലീല്‍(35)നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (SMS)പിടികൂടിയത്. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് വലയിലായത്. ഇയാള്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്.

 

വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടിലും മൈസൂരിലെ ഒരു ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടര്‍ന്ന് വൈത്തിരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ന് കൈമാറുകയും എസ്.എം.എസ് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

 

ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്ക് ബന്ധങ്ങളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കർണാടകയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും മൈസൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ടുവരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം ഏകദേശം അഞ്ച് കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്.

 

ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌.ഐ ആന്റണി, എ.എസ്‌.ഐമാരായ ബിജു വര്‍ഗീസ്, ബിന്ദു, ബൈജു എസ്.സി.പി.ഒമാരായ ഷാലു ഫ്രാന്‍സീസ്, ജിയോ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്നു.

  • Related Posts

    നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം; മരിച്ചവരിൽ വയനാട് സ്വദേശിനിയും

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21),…

    നിസാർ വയനാട് മെഗാഷോ നവംബർ 20ന്

    Spread the love

    Spread the love      വയനാട്ടുകാരുടെ പ്രിയപ്പെട്ട ഗായകൻ നിസാർ വയനാടിന്റെ ഓർമ്മകൾ വീണ്ടും സംഗീത സാന്ദ്രമാകുന്നു… അകാലത്തിൽ പൊലിഞ്ഞുപോയ ആ കലാകാരന്റെ കുടുംബത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ, സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ’ നവംബർ…

    Leave a Reply

    Your email address will not be published. Required fields are marked *