സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

Spread the love

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.

 

വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

മേരി ചെറിയ മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവരുടെ കുടുംബം അടുത്തിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം. വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

  • Related Posts

    അക്ഷരയുടെ മരണം കണ്ണ് തുറപ്പിച്ചു; ഇന്‍ഫോപാര്‍ക്കിലേക്ക് സുരക്ഷിത നടപ്പാതയൊരുക്കാന്‍ അധികൃതര്‍

    Spread the love

    Spread the loveകൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കായി സുരക്ഷിത നടപ്പാതയൊരുക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. എംഎല്‍എ ഉമാ തോമസിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ധാരണയായത്. അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ഐടി…

    ഉച്ചാരണം ശരിയല്ലെന്ന് ആരോപിച്ചു വിദ്യാർഥിയെ അപമാനിച്ചു, ഈർക്കിൽ കൊണ്ടു നാക്ക് വടിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻ

    Spread the love

    Spread the loveകല്ലമ്പലം ∙ ഉച്ചാരണം ശരിയായില്ലെന്ന് ആരോപിച്ചു വിദ്യാർഥിയെ ക്ലാസിൽ പരസ്യമായി അപമാനിക്കുകയും ഈർക്കിൽ കൊണ്ടു നാക്ക് വടിപ്പിക്കുകയും ചെയ്ത അധ്യാപകനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. തേവലക്കാട് എസ്എൻ യുപി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകൻ എസ്.ആകർഷിനെതിരെയാണു നടപടി. 2…

    Leave a Reply

    Your email address will not be published. Required fields are marked *