വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

Spread the love

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിയായ ഒന്‍പതു വയസുകാരി ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ച് വരുന്നു.

 

തുടര്‍ച്ചയായ വയറു വേദനയും ഛര്‍ദിയും മൂലമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ കുട്ടിക്കു ലോകത്തില്‍ തന്നെ നൂറില്‍ താഴെ ആള്‍ക്കാരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ എന്നു ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മാനസിക സമ്മര്‍ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടന്ന മുടി ദഹിക്കാതെ കുടലില്‍ കട്ടിയുള്ള തടസ്സമായി മാറുന്നതാണ് അവസ്ഥ.

 

നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ബിജു ഐജി നായരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പുറത്തെടുത്തത്. ആശുപത്രിവിട്ട കുട്ടി, പൂര്‍ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *