‘സൂര്യൻ’ തിളങ്ങി, സ്വർണം തെളിഞ്ഞു; നാലുവർഷം മുൻപു കാണാതായ സ്വർണമാല തിരികെ കിട്ടിയ പത്തരമാറ്റ് കഥ

Spread the love

പേരാമ്പ്ര∙ സോളർ വച്ചാൽ കറന്റ് ബില്ല് കുറയും എന്നു മാത്രമായിരുന്നു ചിത്രകാരൻ ബഷീർ ചിത്രകൂടത്തിന്റെ മനസ്സിലിരുപ്പ്. പക്ഷേ, അതിനു പിന്നിൽ കാലം സ്വർണസമ്മാനം ഒളിപ്പിച്ചു വയ്ക്കുമെന്നു സ്വപ്നത്തിൽ പോലുമില്ലായിരുന്നു. സംഭവം ഇങ്ങനെ: 4 വർഷം മുൻപ് പേരാമ്പ്ര എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശി ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ ഒരു പവൻ സ്വർണമാല നഷ്ടപ്പെട്ടു. അന്നു വീടും പറമ്പും അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വീട്ടിൽ സോളർ‌ സ്ഥാപിക്കാൻ തീരുമാനിച്ചത്. വീടിനോടു ചേർന്നു കുഴിയെടുത്ത് എർത്ത് സ്ഥാപിച്ചെങ്കിലും കെഎസ്ഇബി അധികൃതർ പരിശോധിച്ച് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.

 

ആകെ മെനക്കേടായല്ലോ എന്നു കരുതിയെങ്കിലും വീടിന്റെ മുറ്റത്ത് വിരിച്ചിരുന്ന കടപ്പ കല്ല് മാറ്റി എർത്തിനായി കുഴിയെടുത്തു. ഒന്നരയടി താഴ്ന്നപ്പോൾ അതാ തെളിഞ്ഞുവരുന്നു സ്വർണമാല. ഇലക്ട്രീഷ്യൻ കായണ്ണ സ്വദേശി സുബീഷ് മാല അപ്പോൾത്തന്നെ ബഷീറിനെ ഏൽപിച്ചു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *