കബനി പുഴയുടെ പെരിക്കല്ലൂർ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പുത്തൻകുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മരിച്ചത് . ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.








