കവുങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന് കോഴിക്കോട് മിംസിൽ ശസ്ത്രക്രിയ

Spread the love

 

 

വെള്ളമുണ്ട: കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ ആൽബർട്ടോ റെയ്ഡൻ ജോസഫിനെ കോഴിക്കോട് മിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

 

ഒക്ടോബർ ഒന്നിന് വൈകിട്ട് നാലരയോടെയാണ് വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളി സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിന് അപകടമുണ്ടായത്. സ്കൂൾ വിട്ട് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടായി. ഇതിനിടെ ചുഴലിക്കാറ്റിൽ കവുങ്ങ് ഒടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

 

അപകടത്തെ തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രണ്ട് ദിവസം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഒരു ശസ്ത്രക്രിയയും നടത്തി. തുടർചികിത്സയുടെ ഭാഗമായി രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കായാണ് ഇന്ന് രാവിലെ കോഴിക്കോട് മിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 

കുട്ടിയെയും കൊണ്ടുള്ള പ്രത്യേക ആംബുലൻസിന് യാത്രാമധ്യേ തടസ്സമുണ്ടാകാതിരിക്കാൻ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് വഴിയൊരുക്കി. ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് വയനാട്ടിൽ നിന്ന് കോഴിക്കോട് മിംസിലെത്തി.

 

ഉച്ചയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, മുരളീധരൻ, മാനന്തവാടി എം.എൽ.എ ഉഷ വിജയൻ, ജില്ലാ കലക്ടർ തുടങ്ങിയവർ റെയ്ഡന്റെ ചികിത്സയ്ക്കായി അടിയന്തര സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇടപെട്ടു. തുടർചികിത്സയ്ക്കുള്ള നടപടികളിലും ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

 

ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എം.എൽ.എ ഉഷ വിജയൻ ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

 

നിർധന കുടുംബമാണ് സുനീഷിന്റേത്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ വലിയ ദുഃഖത്തിലാണ് നാട്ടുകാർ. റെയ്ഡന്റെ എത്രയും വേഗത്തിലുള്ള സൗഖ്യത്തിനായി നാടൊന്നാകെ പ്രാർത്ഥനയിലാണ്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *