ഫ്ലൈദുബായ് സംഭവം: സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു

Spread the love

വാഷിങ്ടൻ∙ ഫ്ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. ടെൽ‍അവീവിലെ വിമാനത്താവളം അടക്കം ഇയാൾ ലക്ഷ്യമിട്ടു. പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന് വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കാൻ ശ്രമിച്ചതായും ഇറ്റാലിയൻ പത്രമായ ‘കോറിയറെ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

 

ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ഛറിനു പിന്നിലൂടെ എത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സ്മിത്തിനു ഗുരുതര പരുക്കേറ്റു. അദ്ദേഹം കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അടച്ചു. സ്മിത് വീണ്ടും വാതിൽ തുറന്നു. ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്ത്രീ കോക്പിറ്റിനുള്ളിൽനിന്ന് ശബ്ദങ്ങൾ കേട്ട് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാർ കോക്പിറ്റിലേക്ക് ഓടിയെത്തിയപ്പോൾ സ്മിത് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

കെട്ടിടത്തിൽ ഇടിച്ചിറക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹമ്മാമി, വിമാനം മരുഭൂമിക്ക് മുകളിൽവച്ച് തകർക്കാൻ തീരുമാനിച്ചതായി പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹമ്മാമി ഓട്ടോപൈലറ്റ് സ്വിച്ച് ഓഫ് ചെയ്തു. 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരിൽ ചിലരും വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും വിമാനം നിയന്ത്രിച്ചതോടെയാണ് ദുരന്തം ഒഴിവായത്.

 

ഫ്ലൈദുബായ് വിമാനത്തിന്റെ കോപൈലറ്റ് ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമിയെ വിമാനം പറത്തുന്നതിൽനിന്നു ഒമാൻ തടഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദ ആശയങ്ങളോടുള്ള ഹമ്മാമിയുടെ താൽപര്യം തിരിച്ചറിഞ്ഞതോടെയാണു വിലക്കിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഒമാൻ സ്ഥിരീകരിച്ചിട്ടില്ല. 7 വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തശേഷം 2025ലാണ് യുഎഇയിലെത്തുന്നത്.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *