യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ: ഭർത്താവ് അറസ്റ്റിൽ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Spread the love

തിരുവനന്തപുരം ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വിവാഹം കഴിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. അമ്പൂരി സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണു പരാതിക്കാരി. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. മുട്ടടയിൽ വാടകവീട്ടിൽ താമസിക്കുമ്പോൾ പണത്തിനു വേണ്ടി ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുകയും, പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കെട്ടിയിട്ട് മർദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. പീഡനം തുടർന്നതോടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. കോളജ് അധ്യാപകരാണ് പൊലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടികൾക്ക് യുവതിക്ക് പിന്തുണ നൽകിയത്. തുടർന്നാണു പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി. സഹീറിനെ റിമാൻഡ് ചെയ്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *