സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടി വരെയുള്ള പാതയിൽ എല്ലായിടത്തും തിരക്ക്

Spread the love

ഗൂഡല്ലൂർ ∙ അവധി ആഘോഷത്തിനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂർ –ഊട്ടി ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഊട്ടി വരെയുള്ള പാതയിൽ എല്ലായിടത്തും സഞ്ചാരികളുടെ തിരക്കായിരുന്നു. ഊട്ടി റോഡിലെ ഷൂട്ടിങ് മട്ടത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കല്ലട്ടി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാൽ ഊട്ടി –ഗൂഡല്ലൂർ റോഡിൽ തിരക്ക് രൂക്ഷമായി.

 

സഞ്ചാരികളുടെ 200 വാഹനങ്ങൾ മാത്രമേ ഒരു ദിവസം കല്ലട്ടി ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കുകയുള്ളൂ. ഇതിനായി മാവനഹള്ളയിൽ വനംവകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഊട്ടി നഗരത്തിൽ വലിയ തിരക്കില്ലായിരുന്നു. ഊട്ടിയുടെ മറ്റ് പ്രദേശങ്ങളിലാണ് തിരക്ക് ഉണ്ടായത്. ഊട്ടിയിൽ രണ്ടാമത്തെ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളും വന്നു തുടങ്ങി. മഴ കുറവായതിനാൽ ഊട്ടിയിൽ തണുപ്പു കുറഞ്ഞു. ഹോട്ടലുകളിലും റിസോർട്ടുകളിലും രണ്ടാം സീസണിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

    Spread the love

    Spread the loveന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ…

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *