ഓർഡർ ചെയ്തത് 50 കിലോ എലിവിഷം; 15,000 പേരെ കൊല്ലാൻ ഫയാസ് പ്രേംജി ലക്ഷ്യമിട്ടെന്ന് കുറ്റപത്രം

Spread the love

മുംബൈ ∙ മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് 700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. വിഷഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പുണെ സ്വദേശി പ്രതി ഫയാസ് പ്രേംജിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

 

എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് 50 കിലോയിലധികം ഇയാൾ ഓർഡർ ചെയ്തിരുന്നെന്നും 15,000 പേർക്ക് വിഷം നൽകാനാണ് പ്രതി പദ്ധതിയിട്ടതെന്നും പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. മസ്ഗാവ് കോടതിയിലാണ് കഴിഞ്ഞ ശനിയാഴ്ച പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

 

കുറ്റകൃത്യം ചെയ്യുന്നതിനു രണ്ടാഴ്ച മുൻപ്, ഫയാസ് താമസിച്ചിരുന്ന ലോഡ്ജിൽ 15,000-ത്തിലധികം വിഷം ചേർത്ത ഗുളികകൾ ശേഖരിച്ചു.സിങ്ക് ഫോസ്ഫൈഡ് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതി ഗൂഗിളിലും എഐയിലും തിരച്ചിൽ നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റപത്രത്തിൽ 30 ലധികം സാക്ഷികളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രതിയെ ആർതർ റോഡ് ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.

 

മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ, വേദനസംഹാരികളാണെന്ന് അവകാശപ്പെട്ടാണ് പ്രതി ആളുകൾക്ക് വിഷഗുളികകൾ വിതരണം ചെയ്തത്. എന്നാൽ ഫയാസ് പ്രേംജിയുടെ പെരുമാറ്റത്തിൽ വൊളന്റിയർമാർക്ക് സംശയം തോന്നിയിരുന്നു. ഇതിനൊപ്പം ഗുളികകൾ കഴിച്ച ചില ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തതോടെയാണ് കൂടുതൽ പേർ ഗുളിക കഴിക്കാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.

 

പുണെ വിമാൻ നഗറിലാണ് താമസിച്ചിരുന്ന ഫയാസ് പ്രേംജിക്ക് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുണ്ട്. 2019നും 2025 നും ഇടയിൽ ഇയാൾ 19 വിദേശയാത്രകൾ നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഫയാസ് പ്രേംജിയുടെ മാനസികനില തെറ്റിയിരുന്നതായി പുണെയിലെ അയൽക്കാർ പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു.

  • Related Posts

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

    Spread the love

    Spread the loveന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ…

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *