‘ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ’: ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

Spread the love

കോഴിക്കോട്: പാഠ്യപദ്ധതിക്ക് പുറത്തുള്ള വ്യക്തിപരമായ യുക്തിവാദ-നിരീശ്വരവാദ കാഴ്ചപ്പാടുകൾ ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോഴിക്കോട് ഫാറൂഖ് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷബ്നം നൂർജഹാനെതിരെ വിദ്യാർഥികൾ രംഗത്ത്. അധ്യാപികയുടെ ക്ലാസിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കോളേജ് മാനേജ്‌മെന്റിനും അധികൃതർക്കും ഔദ്യോഗികമായി രേഖാമൂലം പരാതി നൽകി.

 

 

ശാസ്ത്രം ശരിയായ രീതിയിൽ പഠിക്കണമെങ്കിലും മനസ്സിലാക്കണമെങ്കിലും ഒരാൾ അടിസ്ഥാനപരമായി നിരീശ്വരവാദിയായിരിക്കണംഎന്ന് അധ്യാപിക നിരന്തരം ക്ലാസുകളിൽ വാദിക്കാറുണ്ടെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളെയും ആചാരങ്ങളെയും “കുട്ടികളെ നിയന്ത്രിക്കാൻ വേണ്ടി മെനഞ്ഞുണ്ടാക്കിയ വിഡ്ഢിത്തങ്ങൾ നിറഞ്ഞ കഥകൾ” എന്ന് പറഞ്ഞ് ക്ലാസുകളിൽ പരിഹസിക്കുന്നു. ആത്മീയത, മരണാനന്തര ജീവിതം തുടങ്ങിയ വിഷയങ്ങളെ സദാ അവഹേളിക്കുന്ന നിലപാടാണ് അധ്യാപികയുടേതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ വിശ്വാസികളായ വിദ്യാർഥികളിൽ വലിയ മാനസിക വിഷമവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും അക്കാദമിക് ചർച്ചകൾക്കപ്പുറം അധ്യാപകരുടെ സ്വന്തം പ്രത്യയശാസ്ത്രങ്ങൾ ക്ലാസിൽ അടിച്ചേൽപ്പിക്കരുതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

 

ഇതിനുപുറമെ, മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് ക്ലാസിലിരുന്ന ഒരു വിദ്യാർഥിനിയെ സഹപാഠികളുടെ മുന്നിൽവെച്ച് വ്യക്തിപരമായി ലക്ഷ്യം വെച്ച് അപമാനിച്ചതായും ആക്ഷേപമുണ്ട്. വിദ്യാർഥിനിയുടെ വസ്ത്രധാരണത്തോട് തനിക്കുള്ള കടുത്ത വിയോജിപ്പും അസ്വസ്ഥതയും പരസ്യമായി പ്രകടിപ്പിച്ച അധ്യാപികയുടെ നടപടി വിദ്യാർഥിനിയുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ മാനേജ്‌മെന്റിന്റെ അടിയന്തര ഇടപെടലും ക്ലാസ് മുറിക്കുള്ളിലെ അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണവും വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

 

നേരത്തെ, ഇതേ അധ്യാപിക സംഘടിപ്പിച്ച സൂഫിസവുമായി ബന്ധപ്പെട്ട ‘നൂർ-ഇ-റൂമി’ എന്ന സ്വതന്ത്ര ആത്മീയ പരിപാടി വലിയ തോതിൽ വിവാദമായിരുന്നു. പ്രദേശത്തെ ചില യാഥാസ്ഥിതിക മതനേതാക്കളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഈ പരിപാടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ചർച്ചകളും ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ കോളജിനുള്ളിൽ നിന്നും വിദ്യാർഥികൾ അധ്യാപികയ്ക്കെതിരെ പരസ്യമായി പരാതിയുമായി എത്തിയിരിക്കുന്നത്.

 

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *