യുവാവിന്റെ ‘സ്വാഭാവിക മരണം’ കൊലപാതകം; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്, നിർണായകമായത് ഫോൺ ചാറ്റ്

Spread the love

മീററ്റ് ∙ ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ സെപ്റ്റംബറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. യുവതി കാമുകനുമൊത്ത് തന്റെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് യുവതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ ഫോണിലെ ചാറ്റുകൾ യുവതിയുടെ അവിഹിത ബന്ധവും ഒടുവിൽ കൊലപാതകവും ചുരുളഴിയുകയായിരുന്നു. മീററ്റിലെ ലോഹിയാ നഗറിലാണ് സംഭവം.

 

കൊല്ലപ്പെട്ട താലിബും (30), ബ്യൂട്ടീഷ്യനായ ഇൽമയും (27) നാലു വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുമുണ്ട്. കൊലപാതകം നടന്ന ദിവസം, താലിബ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെ പെട്ടെന്ന് അസുഖബാധിതനായി, അൽപസമയത്തിനകം മരിക്കുകയായിരുന്നുവെന്നാണ് ഇൽമ തന്റെ മൂത്ത സഹോദരനായ അക്രം ഉൾപ്പെടെയുള്ളവരോട് പറഞ്ഞത്. സ്വാഭാവിക മരണമാണെന്ന് കരുതി കുടുംബം മൃതദേഹം മറവു ചെയ്തു.

 

എന്നാൽ പിന്നീട് അവർക്ക് ഈ മരണത്തിൽ സംശയം തോന്നിത്തുടങ്ങി. ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ്, ഇൽമയുടെ വീട്ടിലെത്തി. ഇൽമ ഒളിപ്പിച്ചിരുന്ന താലിബിന്റെ മൊബൈൽ ഫോൺ റയീസ് വസ്ത്രങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. ഫോണിൽ താലിബും ഇൽമയുടെ കാമുകനായ അമനും തമ്മിലുള്ള സംഭാഷണം ഉണ്ടായിരുന്നു. അതിൽ, തന്റെ ഭാര്യയുമായി അമൻ സംസാരിക്കുന്നത് താലിബ് വിലക്കിയിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ കർശനമായി ചോദ്യം ചെയ്തപ്പോൾ, ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇൽമ സമ്മതിച്ചു.

 

താലിബ് തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ഇൽമ മൊഴി നൽകി. സെപ്റ്റംബർ 28 നും മർദനമുണ്ടായി. തുടർന്ന് ഇൽമ അമനെ വിളിച്ചു. അമൻ ഒരു സുഹൃത്തുമായി എത്തി, മൂന്നുപേരും ചേർന്ന് താലിബിനെ മർദിച്ചു. പിന്നീട് അമൻ ഷാൾ ഉപയോഗിച്ച് താലിബിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ പിന്നീട് വാഗ്ദാനം ചെയ്തു.

 

ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കോട്‌വാലി സർക്കിൾ ഒഫിസർ സംഗ്രാം സിങ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ഇൽമ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി

    Spread the love

    Spread the loveഓസ്‌ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ്…

    ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…

    Spread the love

    Spread the loveകട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം…

    Leave a Reply

    Your email address will not be published. Required fields are marked *