അറസ്റ്റിലായ അമ്മുവിനെയും കൂട്ടാളിയേയും കൊച്ചിയിൽ എത്തിക്കും; ലോഡ്ജിലെത്തിയ ആ രണ്ടു പേർ ആര്?

Spread the love

കൊച്ചി ∙ കളമശേരിയിൽ ജോലി തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളേയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നും മൂന്നും പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, ഇന്ന് വയനാട്ടിൽ നിന്നു പിടിയിലായ രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, തൃശൂർ സ്വദേശി സഞ്ജു എന്നിവരെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം യുവതി ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടുന്നതിനു മുൻപ് പ്രതികൾ ലോഡ്ജിലേക്ക് എത്തിച്ച രണ്ടു പേർ ആരെന്നതിൽ ഇതുവരെയും വ്യക്തതയായിട്ടില്ല. ഇതുവരെ നാലു പേർക്കെതിരെ മാത്രമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭർത്താവ് ഇന്നലെ ആരോപിച്ചിരുന്നു.

 

സ്പായിൽ മാനേജേറായി ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ അമ്മുവിനേയും സഞ്ജുവിനേയും ഇന്നലെ രാത്രി തന്നെ പൊലീസ് കണ്ടെത്തുകയും ഇന്നു രാവിലെ അഞ്ചരയോടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വയനാട് പുൽപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് വിവരം.

 

യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നും മൂന്നും പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവർക്കു പുറമേ രണ്ടാം പ്രതിയായ അമ്മുവാണ് തന്നെ ശാരീരികമായി കൂടുതൽ ഉപദ്രവിച്ചത് എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത് എന്ന് സിറ്റി പൊലീസ് കമ്മിഷനർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഇപ്പോഴും ശാരീരിക, മാനസികാരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.

 

അതേസമയം, സ്പാകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടത്തുന്നവരാണ് പിടിയിലായവർ എന്ന സംശയവും ശക്തമായിട്ടുണ്ട്. കാരണം, യുവതിയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് വിവരം. ഇതുവഴി യുവതിയെ തങ്ങളുടെ കസ്റ്റഡിയിൽ നിർത്താനും ആവശ്യക്കാർക്ക് വഴങ്ങുന്നതിന് പ്രേരിപ്പിക്കാനുമാണ് പ്രതികൾ പദ്ധതിയിട്ടത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇത്തരത്തിൽ മറ്റു യുവതികളേയും ഇവർ ട്രാപ്പിലാക്കിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. യുവതി രക്ഷപെടുന്നതിന് തൊട്ടുമുമ്പ് ലോഡ്ജിൽ രണ്ടു പേർ എത്തിയിരുന്നു എന്നാണ് വിവരം. ഇതോടെയാണ് യുവതി ബീയർ കുപ്പി െപാട്ടിച്ച് കഴുത്തിൽ മുട്ടിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതോടെ പ്രതികൾ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ലോഡ്ജിൽ എത്തിയ രണ്ടു പേർ പ്രതികളുടെ കൂട്ടാളികളാണോ തുടങ്ങിയ വിവരങ്ങളും അറിയേണ്ടതുണ്ട്.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *