എഗ്രിമന്റ് എഴുതി നൽകണം അല്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും; കരാറുകാരന് മന്ത്രിയുടെ അന്ത്യശാസനം

Spread the love

പത്തനംതിട്ട ∙ അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് അന്ത്യശാസനം നൽകി മന്ത്രി പി.കെ.ബഷീർ. പണി പൂർത്തിയാക്കുന്ന തീയതി പ്രതിപാധിച്ച് കരാറുകാരൻ എഗ്രിമന്റ് എഴുതി നൽകണമെന്നും അല്ലാത്തപക്ഷം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുമെന്നുള്ള താക്കീതാണ് മന്ത്രി യോഗത്തിൽ നൽകിയത്. ഇതേ തുടർന്ന് സർവീസ് റോ‍ഡിന്റെ നിർമാണം പുതിയ സ്വകാര്യ ബസ് സ്റ്റാൻ‌ഡിന് മുൻഭാഗത്ത് പുനരാരംഭിച്ചു. അബാൻ മേൽപാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതുമൂലം പത്തനംതിട്ട നഗരം ശോച്യാവസ്ഥയിലാണെന്ന് അബിൻ വർക്കി എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഒരു മാസത്തിനിടെ 3 ാം തവണയാണ് മന്ത്രിയുടെ ചേംബറിൽ യോഗം ചേരുന്നത്.

 

നിലവിൽ 40% പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായതെന്നും തുടർന്നുള്ള പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് 6 മാസം സമയം നീട്ടി നൽകണമെന്നും കരാറുകാരൻ യോഗത്തിൽ ആവശ്യപ്പെട്ടു. പാലത്തിന്റെ മുൻവശത്തെ സർവീസ് റോഡ് ഈ മാസം 25 നുള്ളിൽ പൂർത്തിയാക്കണമെന്നും, മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നുള്ള കർശന നിർദ്ദേശമാണ് മന്ത്രി നൽകിയത്. ഇതേതുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻപിൽ സർവീസ് റോഡിന്റെ മെറ്റലിങ് പുനരാരംഭിച്ചു.

 

സ്ഥലമെടുപ്പ് പൂർത്തിയാകാത്തതാണ് സർവീസ് റോഡിന്റെ നിർമാണത്തിനു പ്രധാന തടസ്സം. സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തെ സ്ഥലം നഗരസഭ വിട്ടുനൽകിയതിനാലാണു ആദ്യഘട്ടം പണികൾ അവിടെ നടത്തുന്നത്. ഇരുവശത്തുമായി 450 മീറ്റർ റോഡാണ് ആദ്യഘട്ടമായി നിർമിക്കുന്നത്. ഒരു മീറ്ററിന് അടുത്ത് റോഡ് കുഴിച്ച് മണ്ണ് നീക്കി മെറ്റിലും സിമിന്റും ചേർന്ന മിശ്രിതം ഇട്ട് ഉറപ്പിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ബിഎംബിസി ടാറിങ്ങാണ് നടത്തുന്നത്. ആദ്യഘട്ടമായി ബിഎം ടാറിങ് മാത്രമേ നടത്തൂ. സർവീസ് റോഡ് പൂർണമായും തീർന്ന ശേഷമാണ് ബിസി ടാറിങ് ഉദ്ദേശിക്കുന്നത്.

 

അബിൻ വർക്കി എംഎൽഎ, കലക്ടർ എ.നിസാമുദ്ദീൻ, കേരള റോഡ് ഫണ്ട് ബോർഡ്, കരാറുകാരൻ ഉൾപ്പടെയുള്ളവരുടെ യോഗമാണ് മന്ത്രിയുടെ ചേംബറിൽ ചേർന്നത്. മേൽപാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എത്രയും വേഗം പത്തനംതിട്ടയിൽ യോഗം വിളിക്കാൻ ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.

  • Related Posts

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *