സ്പാ പ്രവർത്തിച്ചത് ലൈസൻസില്ലാതെ; ലോഡ്ജ് സ്ഥിരം അനാശാസ്യ കേന്ദ്രം, പിന്നിൽ വൻ റാക്കറ്റ്?

Spread the love

കളമശേരി (കൊച്ചി) ∙ സ്പായിൽ ജോലി വാഗ്ദാനം ചെയ്തു ഇടപ്പള്ളിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി ഗുരുതരമായി പരുക്കേൽപിച്ച കേസിൽ, ഉണിച്ചിറയിലെ ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ 2025 മാർച്ച് 31 മുതൽ പ്രവർത്തിക്കുന്നത് മുനിസിപ്പൽ ലൈസൻസില്ലാതെ. ഈ സ്ഥാപനത്തിനെതിരെ സമീപവാസികൾ പലപ്പോഴും പരാതി ഉന്നയിച്ചിരുന്നു. ലൈസൻസ് പുതുക്കാൻ നഗരസഭ പലവട്ടം ആവശ്യപ്പെട്ടിട്ടും സ്ഥാപന നടത്തിപ്പുകാർ കൂട്ടാക്കിയില്ല. നഗരസഭ തുടർനടപടികളെടുത്തുമില്ല. യുവതിക്കു നേരെ ലൈംഗികാതിക്രമം നടന്നതിനെത്തുടർന്നു പൊലീസാണ് സ്പാ അടച്ചുപൂട്ടിയത്.

 

സർക്കാരിന്റെ ലൈസൻസ് ഷെഡ്യൂളിൽ മസാജ് സ്പാകൾക്കു ലൈസൻസ് നൽകണമെന്നു വ്യവസ്ഥയുണ്ട്. ഇതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പഞ്ചകർമ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമാണ്. പീഡനം നടന്ന വ‌ട്ടേക്കുന്നത്തെ ലോഡ്ജ് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്നു കൈമാറ്റവും കൊണ്ടു കുപ്രസിദ്ധമായ ലോഡ്ജാണ്. പതിനഞ്ചോളം പ്രാവശ്യം ഇവിടെനിന്നു ലഹരിമരുന്നു പിടികൂടിയിട്ടുണ്ട്. ഈ ലോഡ്ജിൽ ഒരാളെ ബന്ദിയാക്കി താമസിപ്പിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

 

കേസിൽ‌ ഒളിവിൽ കഴിഞ്ഞിരുന്ന ചേർത്തല കഞ്ഞിക്കുഴി എസ്എൻ പുരം പനമ്പടപുത്തൻവീട്ടിൽ ശരണ്യ ശശി (30), തൃശൂർ മുത്രത്തിക്കര വടേരിയാട്ടിൽ വി.എസ്.സഞ്ജയ്(20) എന്നിവരെ ചൊവ്വാഴ്ച രാത്രി വയനാട്ടിലെ പുൽപള്ളിയിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ജോലി ശരിയായി എന്നു പറഞ്ഞ് യുവതിയെ ലോഡ്ജിലേക്കു വിളിച്ചു വരുത്തിയത് ശരണ്യയാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ തെളിവെടുപ്പിനായി 3 ദിവസത്തേക്കു കസ്റ്റ‍‍ഡിയിൽ വാങ്ങിയ പൊലീസ് പീഡനം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലെത്തിച്ചു തെളിവെടുപ്പു നടത്തി. ശരണ്യയെയും സഞ്ജയിനെയും പിന്നീടു കസ്റ്റഡിയിൽ വാങ്ങും. വയനാട്ടിൽനിന്നു പിടിയിലായ ഇരുവരെയും ഇന്നലെ ഉച്ചയ്ക്ക് 1.55ന് കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ മുഖം മറച്ചാണു കൊണ്ടുവന്നത്.

 

ശരണ്യയും സഞ്ജയും ലിവിങ് ടുഗതർ ബന്ധത്തിൽ കഴിയുന്നവരാണെന്നു പൊലീസ് പറഞ്ഞു. ബിരുദധാരിയായ ശരണ്യ 2 വർഷമായി സ്പാകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ജോലിക്കായി പുറമേനിന്നെത്തുന്ന യുവതികളെ വലയിൽ കുരുക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ ഇവരെന്നു സംശയമുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു.

 

പിടിയിലായതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ഇത്തരം കേന്ദ്രങ്ങൾ ലഹരിയും സെക്സും മറ്റും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവയിൽ പലതും പെൺകുട്ടികളെയെത്തിച്ചു അനാശാസ്യത്തിനു പ്രേരിപ്പിക്കുന്ന കേന്ദ്രങ്ങളായാണു പ്രവർത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇത്തരം സ്പാകൾ കേന്ദ്രീകരിച്ചു വിപുലമായ നിരീക്ഷണവും പരിശോധനയും നടത്തും. പിടിയിലായവരിൽ ചിലർ നേരത്തെതന്നെ പൊലീസിന്റെ നിരീക്ഷണവലയത്തിൽ ഉള്ളവരാണെന്നും എസിപി വ്യക്തമാക്കി.

  • Related Posts

    കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ജീവനക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.   ഇടിമിന്നലിൽ ഓഫീസിന്റെ സ്വിച്ച് ബോർഡ്…

    വീട് വിടും മുൻപ് മുടിവെട്ടി രൂപം മാറ്റി‌‌, ട്രെയിൻ കയറിയില്ലെന്ന് ഉറപ്പിച്ച് പൊലീസ്; അബ്രഹാം എവിടെ? ദുരൂഹതയേറുന്നു

    Spread the love

    Spread the loveകൊല്ലം∙ 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *