സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

Spread the love

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും മൂന്നര മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

 

1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസുവെന്ന സോഷ്യോ വാസുവിന്റെ ജനനം. സ്‌കൂൾ കാലത്തുതന്നെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1934-ൽ ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ പിതാവിന്റെ കൂടെ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്.

 

പതിനെട്ടാം വയസ്സു മുതലാണ് വാസു, തന്റെ പോരാട്ടം ആരംഭിച്ചത്. സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത് മുതലാണ് സോഷ്യോ വാസുവെന്ന പേര് വന്നത്. സ്വാതന്ത്ര്യം കിട്ടുമ്പോൾ അദ്ദേഹത്തിന് 24 വയസ്സായിരുന്നു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *