‘ചുറ്റും കുറേ പുരുഷന്മാരാണ്, പേടിയാകുന്നു’: വിവേക് എക്സ്പ്രസിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം ആന്ധ്രയിൽ

Spread the love

ഗുവാഹട്ടി∙ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ ഗോത്രവർഗ യുവതിയാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക്ക് യാത്ര ചെയ്യവേയാണ് ദുരൂഹ സാഹചര്യത്തിൽ യുവതിയെ കാണാതായത്.

 

ഗുവാഹട്ടിയിലെ ബി ബൊറുവ കോളജിലെ വിദ്യാർഥിനിയാണ് മരിച്ച യുവതി. ആന്ധ്രാപ്രദേശിലെ ഒരു നൃത്തപരിപാടിയിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഒക്ടോബർ 5ന് അർധരാത്രി വിശാഖപട്ടണത്തുനിന്ന് ദിബ്രുഗഡ് വിവേക് എക്സ്പ്രസിൽ യുവതി കയറിയതായി മാതാവ് നൽകിയ പരാതിയിൽ പറയുന്നു. ട്രെയിൻ പുലർച്ചെ 12.10ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ടു. ഒക്ടോബർ 7ന് രാവിലെ 9.05ന് ട്രെയിൻ ഗുവാഹട്ടിയിൽ എത്തേണ്ടിയിരുന്നു. ഒക്ടോബർ 6ന് പുലർച്ചെ 2.39 വരെ യുവതി കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നുമാണ് യുവതി അവസാനം അയച്ച സന്ദേശമെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു. പിന്നീട് യുവതിയെക്കുറിച്ച് വിവരമില്ലാതായി. ഇതേത്തുടർന്ന് വീട്ടുകാർ ഗുവാഹട്ടി റെയിൽവേ പൊലീസിലും റെയിൽവേ ഹെൽപ്‌ലൈൻ നമ്പറായ 139ലും പരാതി നൽകുകയായിരുന്നു. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ബാഗ് വിവേക് എക്സ്പ്രസിലെ എസ്2 കോച്ചിൽനിന്ന് കണ്ടെത്തി. തുടർന്ന് ദിവസങ്ങൾക്കു ശേഷമാണ് ആന്ധ്രയിലെ മലയാലപുരത്തിനു സമീപം വനമേഖലയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

  • Related Posts

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതായി ആരോപിച്ച്, യുവാവിനെ സഹോദരിയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു

    Spread the love

    Spread the loveലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.   മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *