ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ ഒളിപ്പിച്ചു; എല്ലാവരേയും വിശ്വസിപ്പിച്ചത് ആ ‘നുണക്കഥ,

Spread the love

വേക്ക്‌ഫീൽഡ്∙ ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ഫ്രീസറിൽ ഒളിപ്പിക്കുകയും, ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് രണ്ടാഴ്ചയോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുകയും ചെയ്ത ഭർത്താവിന് ജീവപര്യന്തം തടവ്. വെസ്റ്റ് യോർക്‌ഷയറിലെ ഹോർബറിയിൽ നടന്ന സംഭവത്തിൽ ഡേവിഡ് ബാരക്ലോ (46) ആണ് ശിക്ഷിക്കപ്പെട്ടത്.

 

ഇന്നാണ് കേസിൽ ഡേവിഡ് ബാരക്ലോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരിയിലാണ് ഇയാൾ ഭാര്യ കരോളാൻ ബാരക്ലോയെ കൊലപ്പെടുത്തിയത്. മൂന്ന് മക്കളുടെ അമ്മയായ കരോളാൻ ഫെബ്രുവരി 19നും 21നും ഇടയിലാണ് കൊല്ലപ്പെട്ടതെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

 

കൊലപ്പെടുത്തിയ ശേഷം കരോളാന്റെ മൃതദേഹം കെട്ടിയിട്ട് ഇരുവരും താമസിച്ചിരുന്ന വീട്ടിലെ യൂട്ടിലിറ്റി റൂമിലുണ്ടായിരുന്ന ചെസ്റ്റ് ഫ്രീസറിൽ ഡേവിഡ് ഒളിപ്പിച്ചു. എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയ വിവരം പുറത്തറിയാതിരിക്കാൻ ഇയാൾ പിന്നീട് നടത്തിയ നീക്കങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. കരോളാൻ അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും ഡേവിഡ് ബന്ധുക്കളോടും സുഹൃത്തുക്കളോടും അയൽവാസികളോടും പറഞ്ഞു. ആശുപത്രിയിൽ കഴിയുന്നതിനാൽ തനിക്ക് മാത്രമാണ് അവരെ സന്ദർശിക്കാൻ കഴിയുന്നതെന്നും ഇയാൾ വിശ്വസിപ്പിച്ചു. കരോളാന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ച് അവൾ തന്നെയാണ് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതെന്ന പ്രതീതിയും സൃഷ്ടിച്ചു.

 

വീട്ടിലെ ഫ്രീസർ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് മക്കൾ പ്രവേശിക്കുന്നതും ഡേവിഡ് തടഞ്ഞിരുന്നു. ഇതിനിടെ ഭാര്യ ആശുപത്രിയിൽ നിന്ന് ഉടൻ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലുള്ള സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു. ഒടുവിൽ മാർച്ച് 5ന് ഡേവിഡ് തന്നെ നോർമന്റൺ പൊലീസ് സ്റ്റേഷനിലെത്തി റിസപ്ഷനിസ്റ്റിനോട് ‘ഞാൻ എന്റെ ഭാര്യയെ കൊന്നു’ എന്ന് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഫ്രീസറിനുള്ളിൽ കരോളാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും ഡേവിഡ് സാധാരണ ജീവിതം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പബ്ബുകളിൽ പോകുകയും ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കുകയും ചെയ്തു. ഭാര്യയുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ടിൻഡർ ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തതായും കണ്ടെത്തി.

 

തന്നെ ചുറികകൊണ്ട് ആക്രമിച്ചതിനെ തുടർന്ന് സ്വയംരക്ഷയ്ക്കായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഡേവിഡിന്റെ പിന്നീട് വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ശരീരത്തിൽ പരുക്കുകളുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ ആരംഭിച്ച ആദ്യദിവസം തന്നെ ഡേവിഡ് കൊലപാതകക്കുറ്റം സമ്മതിച്ചു. ശിക്ഷ വിധിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാനും ഇയാൾ വിസമ്മതിച്ചു. ലീഡ്സ് ക്രൗൺ കോടതി ഡേവിഡിന് ജീവപര്യന്തം തടവ് വിധിക്കുകയും കുറഞ്ഞത് 22 വർഷവും ഒരു മാസവും ജയിലിൽ കഴിയണമെന്ന് ഉത്തരവിടുകയും ചെയ്തു. അതിന് ശേഷമേ ഇയാൾക്ക് മോചനത്തിനായി പരിഗണിക്കപ്പെടാൻ സാധിക്കൂ.

 

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വന്തം വീട്ടിൽ ഒളിപ്പിക്കുകയും, അവർ ജീവനോടെയുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞ് കുടുംബത്തെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഡേവിഡിന്റെ നടപടി ആസൂത്രിതമായ നുണകളുടെ വലയായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ തെളിവ് നൽകാൻ മുന്നോട്ടുവന്ന കരോളാന്റെ മൂത്ത മകളുടെ ധൈര്യത്തെയും പ്രോസിക്യൂഷൻ പ്രത്യേകം പ്രശംസിച്ചു.

  • Related Posts

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതായി ആരോപിച്ച്, യുവാവിനെ സഹോദരിയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു

    Spread the love

    Spread the loveലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.   മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *