തിരുവനന്തപുരം∙ കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.






