ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരുക്ക്

Spread the love

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരുക്ക്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ് നെസും ഇന്‍ഷൂറന്‍സും ഇല്ല. പരുക്കേറ്റ വിദ്യാര്‍ഥിനി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ ആണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. മുന്‍ചക്രം കുട്ടിയുടെ കാലില്‍ കയറി. ഇടതുവശം ശ്രദ്ധിക്കാതെ സ്റ്റാന്‍ഡിന്‍റെ ട്രാക്കിലേയ്ക്ക് ഡ്രൈവര്‍ ബസ് കയറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഈ ബസിനാകട്ടെ ഫിറ്റ്നെസും ഇന്‍ഷൂറന്‍സും ഇല്ല.

 

രേഖകള്‍ അനുസരിച്ച് 2026 ഏപ്രില്‍ 15ന് ഫിറ്റ്നെസ് കാലാവധി തീര്‍ന്നു. കഴിഞ്ഞ 5 മാസമായി ഫിറ്റ്നെസ് ഇല്ലാതെയാണ് ബസ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ബസിന് ഇന്‍ഷൂറന്‍സും ഇല്ല. 2020 ഒക്ടോബര്‍ നാലിന് ഇന്‍ഷൂറന്‍സും തീര്‍ന്നിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *