സൗദി വിമാനത്താവളത്തിലെ ആക്രമണം: വിമാനത്തിന്റെ ക്യാപ്റ്റൻ‌ അടക്കം 3 പേർ കൊല്ലപ്പെട്ടു

Spread the love

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇന്നലെ ഉണ്ടായ ഇരട്ട മിസൈൽ ആക്രമണങ്ങളിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സൗദിയ എയർലൈൻസ്, സേവനങ്ങളെ ആദരവോടെയും കൃതജ്ഞതയോടെയും സ്മരിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു. ആക്രമണ സമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

 

രണ്ട് ഘട്ടങ്ങളായാണ് ആക്രമണം നടന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദിയ എയർലൈൻസിന്റെ വിമാനത്തിനു നേരെയായിരുന്നു. വിമാനത്തിനു തീപിടിച്ച് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 

പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള നടപടികൾ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *