‘മാഫിയയുടെ ലോകത്തായിരുന്നു…’; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോൻ

Spread the love

ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയതെന്ന് പോസ്റ്റില്‍ പറയുന്നില്ല.

 

അനസ്‌തേഷ്യയുടെ മയക്കത്തില്‍ താന്‍ മാഫിയയുടേയും ഡോണിന്റേയും ലോകത്തായിരുന്നുവെന്നും കാര്‍ ക്രാഷായാന്നുമൊക്കെ ലക്ഷ്മി മേനോന്‍ പറയുന്നുണ്ട്. ലക്ഷ്മിയോട് സംസാരിക്കുന്ന മിഥുന്റെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. അകത്തേക്ക് പോകുന്നതിന് മുമ്പായി മിഥുന്‍ ലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

 

”അനസ്‌തേഷ്യയില്‍ നിന്നും റിക്കവര്‍ ആയി. പക്ഷെ അധോലോകം വിട്ടൊരു കളിയില്ല. സിറാജിക്കയ്ക്ക് വലിയ നന്ദി. ഡോ. അനീഷ, റസീന, അര്‍ച്ചന, ശ്രുതി, ഐറിന്‍. എന്റെ ആശുപത്രിവാസകാലത്ത് എന്നെ പരിചരിച്ച, എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയ, സുരക്ഷിതയാക്കിയ, വീണ്ടും ആരോഗ്യവതിയാക്കിയ എല്ലാവര്‍ക്കും നന്ദി.

 

ഇവിടെയുള്ള സമയമത്രയും നിങ്ങള്‍ നല്‍കിയ കരുതലിനും കനിവിനും ക്ഷമയ്ക്കും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ റിക്കവറിയുടെ ഭാഗമായ എല്ലാ സ്റ്റാഫിനും നന്ദി പറയുന്നു. അബദ്ധത്തില്‍ ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. നിങ്ങള്‍ ആരെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളെ ഓരോരുത്തരേയും ഞാന്‍ എത്രത്തോളം അഭിനന്ദിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

എന്നെ പരിചരിച്ചതിന് വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയതിനും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും” എന്നാണ് ലക്ഷ്മിയുടെ കുറിപ്പ്.

  • Related Posts

    അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

    Spread the love

    Spread the loveപാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും.…

    വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം

    Spread the love

    Spread the loveപ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം…

    Leave a Reply

    Your email address will not be published. Required fields are marked *