വിൽപനയ്ക്ക് ചീഞ്ഞ മീൻ; വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായി പരാതി

Spread the love

പുൽപള്ളി ∙ പകൽച്ചൂട് വർധിക്കുന്നതിനാൽ തുറന്നുവച്ച പച്ചമീൻ വേഗത്തിൽ കേടാകുന്നുണ്ടെന്നും ഇപ്പോൾ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്നും ഉപഭോക്താക്കളുടെ പരാതി. രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാണ് ദിവസങ്ങൾക്കുശേഷം ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തുന്നതെന്നും പരാതിയുണ്ട്. ഇങ്ങനെ ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന മത്സ്യം കഴിക്കുന്ന പലർക്കും വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായും ഉപഭോക്താക്കൾ പറഞ്ഞു.

 

മാത്രമല്ല, മീനിന് അമിതവില ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. വൈകുന്നേരങ്ങളിൽ വാഹനങ്ങളിൽ വിൽപനയ്ക്കെത്തുന്ന മത്സ്യം വാങ്ങാനെത്തുന്നത് ഒട്ടേറെ പേരാണ്. മാർക്കറ്റിൽ ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞവിലയ്ക്കാണ് ഇവിടെ മീൻ ലഭ്യമാകുന്നത്. നല്ല മീൻ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതിനാൽ അവർക്ക് സ്വീകാര്യതയും വർ‌ധിച്ചു. മാർക്കറ്റുകളിലെ മത്സ്യത്തിനു ന്യായവിലയും ഗുണവും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *