മുത്തങ്ങ ഭൂസമരം: പൊലിസ് മർദനത്തിന് ഇരയായ വയനാട് ഡയറ്റ് മുൻ അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം

Spread the love

 

വയനാട് വന്യജീവി സങ്കേതത്തി ലെ മുത്തങ്ങ വനത്തിൽ 2003ൽ ആദിവാ സി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ പൊലിസ് അതിക്രമ ത്തിനു ഇരയായ വയനാട് ഡയറ്റ് മുൻ അ ധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവായി. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ നിവേദനത്തിന്റെ അടി സ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നഷ്ട പരിഹാരം അനുവദിച്ച ഉത്തരവ് ഇറക്കിയ ത്.

 

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിണറായി സ ർക്കാർ നിഷേധിച്ച നീതിയാണ് സതീശൻ സർക്കാർ ലഭ്യമാക്കിയതെന്നും സന്തോഷ മുണ്ടെന്നും സുരേന്ദ്രൻ പ്രതികരിച്ചു. മുത്ത ങ്ങ കേസിൽ പൊലിസ് കസ്റ്റഡിയിൽ മർദ നത്തിനു ഇരയാകുകയും തടവ് അനുഭവി ക്കുകയും ചെയ്‌ത സുരേന്ദ്രനു സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽക ണമെന്ന് ബത്തേരി സബ് കോടതി 2021 ജ നുവരിയിൽ ഉത്തരവായിരുന്നു.

 

അഡ്വ.കെ.എൻ. മോഹനൻ മുഖേന നൽ കിയ ഹർജിയിൽ ജഡ്‌ജ്‌ അനിറ്റ് ജോസഫാ ണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവാ യത്. സർക്കാർ തുക നൽകണമെന്നും ഇ തു ബന്ധപ്പെട്ട കക്ഷികളിൽനിന്നു ഈടാ ക്കാവുന്നതാണെന്നും കോടതി വ്യക്തമാ ക്കിയിരുന്നു. അന്യായമായ അറസ്റ്റിനും കർ ണപുടം തകരുന്ന വിധത്തിൽ ക്രൂരമായി മ ർദിച്ചതിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

 

അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെ ക്രട്ടറി, വയനാട് ജില്ലാ കളക്‌ടർ, കോഴി ക്കോട് ജില്ലാ പൊലിസ് മേധാവി, ബത്തേരി സർക്കിൾ ഇൻസ്‌പെക്‌ടർ വി. ദേവരാജ്, എ സ്ഐ പി. വിശ്വംഭരൻ, എഎസ്ഐ സി. എം. മത്തായി, ഹെഡ് കോൺസ്റ്റബിൾ വസ്റ്റ ന്തകുമാർ, കോൺസ്റ്റബിൾ കെ.ആർ. രഘു നാഥൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വർഗീസ് എന്നിവരെ എതിർകക്ഷികളാക്കി യായിരുന്നു ഹർജി.

 

എന്നാൽ സുരേന്ദ്രന് നഷ്‌ടപരിഹാരം ലഭ്യമാ ക്കുന്നതിനുപകരം ബത്തേരി സബ് കോട തി ഉത്തരവിനെതിരേ മുൻ സർക്കാർ അപ്പീ ൽ സമർപ്പിക്കുകയാണ് ചെയ്‌തത്. അപ്പീൽ 2026 മാർച്ച് 16ന് തള്ളിയ ജില്ലാ സെഷൻസ് കോടതി മൂന്നു മാസത്തിനകം നഷ്ടപരിഹാ രം അനുവദിക്കണമെന്നു നിർദേശം നൽ കി. ഈ കാലാവധി കഴിഞ്ഞിട്ടും നഷ്ടപരി ഹാരം ലഭിക്കാത്ത സാഹചര്യത്തിൽ സുരേ ന്ദ്രൻ ജില്ലാ സെഷൻസ് കോടതിയിൽ നട ത്തിപ്പുഹർജി ഫയൽ ചെയ്‌തിരുന്നു. ഇതി നുശേഷമാണ് മുഖ്യമന്ത്രിയെരിൽ കണ്ട് നിവേദനം നൽകിയത്.

 

മുത്തങ്ങ കേസിൽ 2003 ഫെബ്രുവരി 23നാ ണ് സുരേന്ദ്രനെ അറസ്റ്റു ചെയ്‌തത്. പിറ്റേ ന്നു കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡി ലായി. കസ്റ്റഡി മർദനത്തിൽ കർണപുടം ത കർന്ന അദ്ദേഹത്തിനു ഹൈക്കോടതി നിർ ദേശപ്രകാരം പരിയാരം മെഡിക്കൽ കോള↑ ജ് ആശുപത്രയിലാണ് ചികിത്സ നൽകിയ ത്. വൈദ്യ പരിശോധനയിലാണ് കർണപു ടം തകർന്നതു സ്ഥിരീകരിച്ചത്.

 

കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മാർച്ച് 30നാണ് ജയിൽമോചിതനായ ത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂ ഢാലോചന, വനത്തിൽ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പൊലിസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സു രേന്ദ്രനെതിരേ കേസെടുത്തത്.

 

തുടക്കത്തിൽ ലോക്കൽ പോലീസും ക്രൈം ബാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബി ഐക്കു വിട്ടിരുന്നു. സിബിഐ കുറ്റപത്ര ത്തിൽ സുരേന്ദ്രൻ പ്രതിയായിരുന്നില്ല. 2004ലാണ് നഷ്ട‌പരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹർജി ഫയൽ ചെയ്തത്.2018ലാണ് ഡയറ്റിൽനിന്നു വിരമിച്ചത്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *