സിസിടിവി എല്ലാം കണ്ടു, ശുചിമുറി മാലിന്യം തള്ളി; രണ്ടു പേർ പിടിയിൽ

Spread the love

ഏറ്റുമാനൂർ∙ പട്ടിത്താനം ബൈപാസിൽ റോഡിലേക്ക് ശുചിമുറി മാലിന്യം തള്ളിയ കേസിൽ രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ വള്ളിക്കാട് മന്നാമലയിൽ മിഥുൻ (32), പട്ടിത്താനം വട്ടമലയിൽ ലിനു ബേബി (36) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ പരാതിയിൽ സിസിടിവി പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തവളക്കുഴി മുതൽ ഏറ്റുമാനൂർ ക്ഷേത്ര വടക്കെ നട വരെയുള്ള റോഡിൽ ശുചിമുറി മാലിന്യം വീണതോടെ യാത്രക്കാർ ദുരിതത്തിലായി. പരാതിയുമായി നാട്ടുകാരും നഗരസഭയും രംഗത്തെത്തിയതോടെ 3 മണിക്കൂറിനുള്ളിൽ സാമൂഹിക വിരുദ്ധരെ പിടികൂടി പൊലീസ്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇവർ ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം ബൈപാസ് റോഡിൽ തള്ളിയത്. മാലിന്യം തള്ളുന്നതിനിടെ വാഹനയാത്രക്കാർ ശ്രദ്ധിക്കുന്ന കണ്ട സംഘം ടാങ്കർ ലോറിയുടെ ടാപ്പ് അടയ്ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.

 

ഇതാണ് റോഡിലേക്ക് മാലിന്യം വീഴാൻ കാരണം. പ്രഭാത സവാരിക്കാരാണു സംഭവം നാട്ടുകാരെ അറിയിക്കുന്നത്. ദുർഗന്ധം മൂലം റോഡിലൂടെ നടക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതുമൂലം ക്ഷേത്ര ദർശനത്തിനെത്തിയവരും ദുരിതത്തിലായി. തവളക്കുഴിക്കു സമീപം റോഡിൽ തള്ളിയ മാലിന്യം വടക്കേനട വരെ റോഡിലൂടെ പടർന്ന് ഒഴുകിയ നിലയിലായിരുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ മാലിന്യം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്ന അവസ്ഥയും ഉണ്ടായി. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയും നഗരസഭ വൈസ് ചെയർപഴ്സന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി കുമ്മായം വിതറുകയുമായിരുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തുവെന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെത്തിയതായും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.

 

സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് ഡ്രൈവറെയും കൂട്ടാളിയേയും പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം മാലിന്യം തള്ളിയ പ്രദേശത്ത് തന്നെ നിലയുറപ്പിച്ച സംഘം പൊലീസിന്റെ അടക്കം നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.അർധരാത്രിയിലും പുലർച്ചെയുമാണ് ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ബൈപാസ് സംരക്ഷണ സമിതി രൂപീകരിച്ച് രാത്രികാല നിരീക്ഷണവും പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. പ്രതിഷേധങ്ങൾ ഉയരുമ്പോൾ 2 ദിവസത്തേക്ക് മാലിന്യം തള്ളൽ നിർത്തും. എല്ലാം ശാന്തമാകുമ്പോൾ വീണ്ടും മാലിന്യവുമായി അവരെത്തും.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *