നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം; മരിച്ചവരിൽ വയനാട് സ്വദേശിനിയും

Spread the love

കൊച്ചി∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു.

 

പുലർച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച 3 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കർണാടക സ്വദേശിയാണ് ഇജാസ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

‘‘സുഹൃത്തുക്കൾക്കൊപ്പം നിന്നപ്പോഴാണ് വലിയ ശബ്ദം കേട്ടത്. ഓടി വന്നപ്പോൾ 3 പേർ റോഡിൽ കിടക്കുന്നതു കണ്ടു. പൊലീസിനെ അറിയിച്ചശേഷം ആംബുലൻസ് വിളിച്ചു. കാറിൽ രണ്ടുപേരുണ്ടായിരുന്നു. വണ്ടിയിൽനിന്ന് ഇറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചു. പൊലീസ് എത്തി കൊണ്ടുപോയി’’–നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *