വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു;സംഭവം ബത്തേരിയിൽ

Spread the love

സുൽത്താൻ ബത്തേരി ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.

 

ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രാവലർ മറിയുകയായിരുന്നു.

വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *