മദ്യം വിളമ്പിയത് 3 ബാറുകൾ, വിഡിയോ ദൃശ്യങ്ങൾ‌ സുഹൈലിന്റെ ഫോണിൽ; പ്രിയാദിന്റെ കൺമുന്നിൽ പൊലിഞ്ഞത് സുഹൃത്തുക്കൾ

Spread the love

കൊച്ചി ∙ മദ്യപിക്കാനുള്ള നിയമാനുസൃതമായ പ്രായം തികയാത്ത സുഹൈലിനു മദ്യം വിളമ്പിയതു നഗരത്തിലെ 3 പ്രമുഖ ബാറുകൾ. വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലെ ബാറുകളിലും ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബാറിലും കയറി മദ്യപിച്ചു ലക്കുകെട്ടായിരുന്നു രാത്രി യാത്രയും അപകടവും. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബീയർ മാത്രമാണു കഴിച്ചതെന്നാണു സുഹൈൽ ആദ്യം പറഞ്ഞത്. എന്നാൽ, മദ്യം അകത്താക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിനു സുഹൈലിന്റെ ഫോണിൽ നിന്നുതന്നെ ലഭിച്ചു.

 

ഇന്നലെ ഉച്ചയ്ക്കാണു തന്റെ സുഹൃത്തിന്റെ കൂട്ടുകാരനെ എയർപോർട്ടിൽ നിന്നു കൂട്ടിക്കൊണ്ടു വരാൻ സുഹൈൽ വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിനൊപ്പം ആദ്യം എത്തിയതു ഇടപ്പള്ളിയിലെ മാളിലേക്ക്. ഇവിടെ നിന്നിറങ്ങിയ ഇരുവരും വൈറ്റില എസ്എ റോഡിൽ പ്രവർത്തിക്കുന്ന ബാറിൽ കയറി മദ്യപിച്ചു. പിന്നീടു പോയതു കേവലം മൂന്നര കിലോമീറ്റർ മാത്രം അകലെ എൻഎച്ച് ബൈപാസിൽ പാലാരിവട്ടത്തിനു സമീപമുള്ള ബാറിലേക്ക്. ഇവിടെ നിന്നു ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിന്റെ ബാറിലെത്തി. മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്കു ശേഷമായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര. ബാറുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ബാറുകൾക്കെതിരെ കേസെടുക്കാൻ മന്ത്രി എം.ലിജു നിർദേശിച്ചതോടെ എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

 

അതേസമയം, ചീറിപ്പാഞ്ഞെത്തിയ കാർ സുഹൃത്തുക്കളെ ഇടിച്ചു തെറിപ്പിക്കുന്നതു കണ്ടതിന്റെ ഞെട്ടലിലാണു അപകടത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ സഹപ്രവർത്തകനായ പ്രിയാദ്. കൊല്ലപ്പെട്ടവരും പ്രിയാദും മറ്റൊരു സഹപ്രവർത്തകനും ഉൾപ്പെടെ 5 പേരാണു 3 ബൈക്കുകളിലായി രാത്രി വിമാനത്താവള ദൃശ്യങ്ങൾ കാണാനും ഭക്ഷണം കഴിക്കാനുമായി നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവള മതിൽക്കെട്ടിനു പുറത്തുനിന്നു വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും കണ്ടശേഷം ഭക്ഷണവും കഴിച്ചു മടങ്ങുകയായിരുന്നുവെന്നും പ്രിയാദ് പറയുന്നു.

 

അപകടത്തിൽപ്പെട്ട ബൈക്കിനു മുൻപിലായി സുഹൃത്തും പിന്നിലായി പ്രിയാദുമാണു സഞ്ചരിച്ചിരുന്നത്. ചീറിപ്പാഞ്ഞെത്തിയ കാർ അപകടകരമായി തന്നെ മറികടന്നുപോയതു ഭീതിയോടെയാണു പ്രിയാദ് ശ്രദ്ധിച്ചത്. തൊട്ടു മുൻപിലെ വളവിൽ കാർ ഭീകര ശബ്ദത്തോടെ സ്കൂട്ടറിൽ ഇടിക്കുന്നതും സ്കൂട്ടർ തെറിച്ചുയർന്നു റോഡരികിലേക്കു വീഴുന്നതും കണ്ടു. അടുത്തുചെന്നു വാഹനം നിർത്തി നോക്കിയപ്പോഴാണു തന്റെ സുഹൃത്തുക്കൾ തന്നെയാണു ചോരയിൽകുളിച്ചു റോഡിൽ കിടക്കുന്നതെന്നു തിരിച്ചറിഞ്ഞതെന്നും പ്രിയാദ് പറ‍ഞ്ഞു.

 

ഭീകര ശബ്ദത്തോടെയാണു കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചതെന്ന് അപകടത്തിനു ദൃക്സാക്ഷിയായ ബാസിത് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തായാണു ബാസിത് കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിന്നിരുന്നത്. ഓടിയെത്തിയപ്പോൾ 3 പേരും ചോരവാർന്നു റോഡിൽ കിടക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ഇതുവഴി കാറിലെത്തിയ ഒരു ഡോക്ടർ ഇവരുടെ പൾസ് പരിശോധിച്ചശേഷം മൂവരും മരിച്ചതായി അറിയിക്കുകയായിരുന്നു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *