ഭാര്യയും മക്കളും വന്നത് മൂന്ന് ദിവസം മുൻപ്; ഇന്ത്യക്കാരന്റെ ദേഹത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ലോഞ്ചിലെ കാത്തിരിപ്പിനിടെ

Spread the love

റിയാദ്∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനീയർ കുടുംബസമേതം എത്തിയത് ഉംറ നിർവഹിക്കുന്നതിന്. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസഫ് അലി (46) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും പരുക്കേറ്റിട്ടുണ്ട്.

 

കഴിഞ്ഞ പത്ത് വർഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന അലി, തീർഥാടനത്തിനായി പത്ത് ദിവസം മുൻപാണ് ഭാര്യയെയും മൂന്ന് മക്കളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. മദീനയിലേക്കുള്ള വിമാനത്തിൽ കയറാൻ കുടുംബം വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ഹൂതികൾ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ അലിയുടെയും കുടുംബത്തിന്റെയും മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

അപകടത്തിൽ അലിയുടെ മക്കളായ അമൻ അലി (18) കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായും, വാസി അലി (16) കാലിലെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ട നിലയിലും ചികിത്സയിലാണ്. ഇരുവരും ഹൈദരാബാദിലെ വിദ്യാർഥികളാണ്. ഭാര്യ സമീറയും ഹൈദരാബാദിലെ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി മകൾ മർയമും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

 

അലിയുടെ മരണവാർത്തയറിഞ്ഞ് ഹൈദരാബാദിലെ മെഹ്ദിപട്ടണത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി. അലിയുടെ മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കാനാണ് സാധ്യതയെന്ന് ബന്ധുക്കൾ അറിയിച്ചു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *