റിയാദ് വിമാനത്താവളത്തിൽ ആക്രമണം: കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

Spread the love

റിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മരിച്ചത്. ഈജിപ്ഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

ആക്രമണത്തിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണ് കൊല്ലപ്പെട്ടത്. ഇതിൽ ഇന്ത്യക്കാരില്ല. കൂടാതെ 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) ആണ് മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ട വിദേശികളിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഈജിപ്ത്, അമേരിക്ക, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെടുന്നു.

 

ഇന്നലെ ഉച്ചയോടെയാണ് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ പരുശോധനകൾക്കും തകരാറുകൾ വിലയിരുത്തുന്നതിനുമാണ് സർവീസുകൾ തടസ്സപ്പെടുത്തിയത്. ഇത് വ്യോമയാന മേഖലയിൽ കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യെമനിലെ നിയമവാഴ്ചയെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണത്തെ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ഭീകരാക്രമണം യുദ്ധക്കുറ്റമാണെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമായ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുൻപും റിയാദ് വിമാനത്താവളത്തിനും ഒരു സൗദി വിമാനത്തിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.

  • Related Posts

    പുത്തൻ തന്ത്രം; ‘ഇങ്ങനെ ബാങ്ക് അക്കൗണ്ട്’ തുറക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത്, അഞ്ച് അപകടസൂചനങ്ങൾ പുറത്തുവിട്ട് യുഎഇ

    Spread the love

    Spread the loveഅബുദാബി ∙ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തുറപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന വ്യാജ റിക്രൂട്ടർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ അഞ്ച് മുന്നറിയിപ്പു സൂചനകളും മന്ത്രാലയം…

    നാട്ടിലെത്തിയ പ്രവാസിയെ കാത്ത് മൂന്ന് ഭാര്യമാർ: വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

    Spread the love

    Spread the loveധാക്ക ∙ മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വൈറൽ വിഡിയോയിൽ സൈബർ ലോകത്ത് ആശയക്കുഴപ്പം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിന്റെ ഭാര്യമാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരും ഒരേസമയം…

    Leave a Reply

    Your email address will not be published. Required fields are marked *