വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു, പിന്നീട് ഒഴിവാക്കി; സിപിഎം നേതാക്കൾക്കെതിരെയുള്ള പരാതിയിൽ നടപടിയില്ല

Spread the love

പത്തനംതിട്ട ∙ കോഴഞ്ചേരി മേഖലയിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ത്രീകളുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടു യുവനേതാക്കൾക്കെതിരെ പാർട്ടിക്കു പരാതി ലഭിച്ചെങ്കിലും അതു ഒതുക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നാണ് ആരോപണം. പാർട്ടി ഇരയ്ക്കൊപ്പം നിന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ്.

ചിലർ പാർട്ടി വിടാനുള്ള തയാറെടുപ്പിലുമാണെന്നാണ് അറിയുന്നത്. ഒരു വർഷം മുൻപു കോഴഞ്ചേരി മേഖലയിലെ ഒരു ലോക്കൽ സെക്രട്ടറിക്കെതിരെ ഒരു പെൺകുട്ടി പരാതിനൽകിയിരുന്നതായി പറയുന്നു. എന്നാൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയും വിവാഹവാഗ്ദാനം നൽകി മോതിരം ഇടുകയും ചെയ്തുവത്രേ. പിന്നീട് ഈ പെൺകുട്ടിയെ ഒഴിവാക്കുന്ന തരത്തിലായി നീക്കങ്ങൾ. ഇതു സംബന്ധിച്ചു പെൺകുട്ടി ഏരിയ സെക്രട്ടറിയെ കണ്ടെങ്കിലും അദ്ദേഹം കൈമലർത്തിയെന്നാണു പറയുന്നത്.

പ്രശ്നപരിഹാരത്തിനായി പെൺകുട്ടി ഇപ്പോൾ ജില്ലാ സെക്രട്ടറിയെ സമീപിച്ചതായി അറിയുന്നു. ഇതേ ലോക്കൽ സെക്രട്ടറിക്കെതിരെ മുൻപും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതായി പാർട്ടി പ്രവർത്തകർ പറയുന്നു. ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുന്ന മറ്റൊരു യുവാവിനെക്കുറിച്ചും പാർട്ടിക്കു പരാതി ലഭിച്ചിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞു തന്നെ ചതിച്ചതായാണു പെൺകുട്ടി പരാതി നൽകിയത്. ഇതും ഏരിയ സെക്രട്ടറി ഒതുക്കിയെന്നും പ്രവർത്തകർ പറയുന്നു.

  • Related Posts

    കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ…

    അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *