കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ

Spread the love

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ അറസ്റ്റുണ്ടായിരിക്കുന്നത്.

 

കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. പ്രതികൾ കൊല്ലം സ്വദേശികളാണ്. കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചു.

 

ഇതു വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം.

 

ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ഗർഭിണിയായിരുന്നു. പ്രസവശുശ്രൂഷയ്ക്കായി മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ഭാര്യയും പോയി. ശിവൻകുട്ടിയും ചെറുമകളും മാത്രം ബാക്കിയായി. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല.

 

രാത്രി സ്ഥലത്തെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകയറിയത്. കൈകാലുകൾകൂട്ടിക്കെട്ടി അതിക്രൂരമായാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. ഈ സമയം ക്വട്ടേഷൻ നൽകിയ ബന്ധുവായ കുട്ടി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾകാണുന്നുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.

  • Related Posts

    അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

    കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ

    Spread the love

    Spread the loveകെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5ന്…

    Leave a Reply

    Your email address will not be published. Required fields are marked *