മകളെ ബലാത്സംഗം ചെയ്തവർക്കെതിരെയുള്ള പരാതി പിൻവലിച്ചില്ല; പിതാവിനെ കൊലപ്പെടുത്തി

Spread the love

മകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നൽകിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതികൾ കൊലപ്പെടുത്തിയെന്ന് ആരോപണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് 58കാരനെ വീടിനു പുറത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഭർത്താവിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യ ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ജയ്പൂരിലെ കൽവാർ മേഖലയിൽ വച്ച് മകളെ കൂട്ടബലാത്സംഗം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കഴിഞ്ഞ ജൂണിലാണ് ജയ്പൂർ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

 

എന്നാൽ കേസ് നൽകിയതിന് പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കേസ് പിൻവലിച്ചില്ലെങ്കിൽ യുവതിയുടെ പിതാവിനെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പ്രതികൾ ഗൂഢാലോചന നടത്തി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും സംഭവം ആത്മഹത്യയായി ചിത്രീകരിക്കാൻ വേണ്ടിയാണ് കെട്ടിത്തൂക്കിയതെന്നുമാണ് ഭാര്യ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

  • Related Posts

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതായി ആരോപിച്ച്, യുവാവിനെ സഹോദരിയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു

    Spread the love

    Spread the loveലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.   മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *