സിഗരറ്റ് കൊണ്ട് കരിച്ച പാട്, പരുക്ക്; കാമുകിയുടെ ഫ്ലാറ്റിൽ സെക്സ് ടോയ്; വ്യവസായിയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?

Spread the love

ലക്നൗ∙ കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെത്തി. മരണത്തിനു തൊട്ടുപിന്നാലെ ‘സെക്രട്ടേറിയറ്റ്’ എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത ഔഡി കാർ ഫ്ലാറ്റില്‍ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ശിവയുടെ മരണത്തിൽ‍ കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്‌ക്കെതിരെ കൊലപാതകം, ആക്രമണം, ബ്ലാക്ക്‌മെയിലിങ് എന്നീ കുറ്റങ്ങൾ ചുമത്തിയാണു നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

ശിവയുടെ കാമുകി ശ്രദ്ധയുമായി അടുത്ത ബന്ധമുള്ള ചിലരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രദ്ധയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ശിവ താഴേയ്ക്കു വീണതിനു തൊട്ടുപിന്നാലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നു ചിലർ സംഭവ സ്ഥലത്തുനിന്നു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയുടെയും സഹോദരിയുടെയും ദൃശ്യങ്ങളും െപാലീസിനു ലഭിച്ചിട്ടുണ്ട്. ശിവ വീണ് ഏകദേശം 15 മിനിറ്റിനുശേഷം അപ്പാർട്ട്‌മെന്റ് കോംപ്ലക്സിലെത്തിയ വെളുത്ത ഔഡി കാറിലെ യാത്രക്കാരെയും അന്വേഷണസംഘം തിരിച്ചറിയാൻ ശ്രമിക്കുകയാണ്. വാഹനം കെട്ടിടത്തിനു സമീപം കറങ്ങിയതിനുശേഷം തിരികെ പോയിരുന്നു. ഇതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.

 

∙ മകനെ ക്രൂരമായി പീഡ‍ിപ്പിച്ചെന്ന് അമ്മ

 

ശിവയുടെ കാമുകി ദുബേയെ കൂടാതെ അവരുടെ സഹോദരി, ഡ്രൈവർ, മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണു നിലവിൽ അന്വേഷണം നടക്കുന്നത്. നാലഞ്ച് മാസമായി ശിവ ദുബേയോടൊപ്പമാണു താമസിച്ചിരുന്നതെന്ന് അമ്മ രഞ്ജന ശർമ പറഞ്ഞു. ഫ്ലാറ്റിൽനിന്നു താഴേക്കു തള്ളിയിടുന്നതിനു മുൻപ് ശിവയെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും അമ്മ ആരോപിച്ചു. മകന്റെ കണ്ണിനും താടിയെല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു. കൂടാതെ ശരീരത്തിലെ മറ്റു പല ഭാഗത്തും പരുക്കുകളുണ്ടായിരുന്നു. സിഗരറ്റ് കൊണ്ടു കരിച്ച പാടുകളും ഉണ്ടായിരുന്നെന്നും മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങളും ശരീരത്തിൽ മേക്കപ്പും കണ്ടെന്നും അവർ പരാതിയിൽ പറഞ്ഞിരുന്നു. മരിക്കുമ്പോൾ മകന്‍ ഉൾവസ്ത്രം മാത്രമാണു ധരിച്ചിരുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരുമായുള്ള തന്റെ ബന്ധങ്ങൾ ഉപയോഗിച്ചു കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്നു കാമുകി ശിവയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ ആരോപിച്ചു.

 

ഓഗസ്റ്റ് 30 ന് ലഖ്‌നൗ ഗോമതി നഗറിൽ നടന്ന വെടിവെയ്പ് കേസിൽ ശിവയെ പ്രതി ചേർത്തിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സ്പെഷൽ ടാസ്ക് ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തു. ജയിലിലടച്ച ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. വീണ്ടും ജയിലിൽ അടയ്ക്കുമെന്നു പലപ്പോഴും ദുബെ ശിവയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ ആരോപിച്ചു.

 

ദുബേയ്ക്ക് ഒരു മകനുമുണ്ട്. 2022 ൽ ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം ഇവർ ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങി. മുൻ ഭർത്താവും മകനും റായ്ബറേലിയിലാണ് താമസിക്കുന്നത്, അവരുമായി വളരെ കുറഞ്ഞ ബന്ധം മാത്രമേ ദുബേയ്ക്കുള്ളു. ദുബേയ്ക്ക് ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയുമുണ്ട്.

  • Related Posts

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതായി ആരോപിച്ച്, യുവാവിനെ സഹോദരിയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു

    Spread the love

    Spread the loveലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.   മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *